Quantcast

ഈ ബാലൺ ദ്യോർ എനിക്ക് അർഹതപ്പെട്ടത് - ലാമിൻ യമാൽ

MediaOne Logo

Sports Desk

  • Published:

    14 Sept 2026 4:02 PM IST

yamal
X

ബാഴ്സലോണ: ഈ വർഷത്തെ ബാലൺ ദ്യോർ പുരസ്കാരം നേടാൻ താൻ പൂർണമായും അർഹനാണെന്ന പ്രസ്താവനയുമായി ബാഴ്സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. ക്ലബ്ബിനും രാജ്യത്തിനുമായി നടത്തിയ മികച്ച പ്രകടനങ്ങളും കിരീടനേട്ടങ്ങളും മുൻനിർത്തിയാണ് 19-കാരനായ യമാൽ അവകാശവാദം ഉന്നയിച്ചത്.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാർ താനും റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയുമാണെന്നും യമാൽ പറഞ്ഞു. സ്പാനിഷ് മാധ്യമമായ മൂവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

"എന്നെ സംബന്ധിച്ച് ഞാനും എംബാപ്പെയുമാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ. സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ രണ്ടുപേരുമായിരിക്കും ആ നിരയിൽ മുന്നിൽ. കഴിഞ്ഞ സീസണിൽ ഞാൻ നേടിയ കിരീടങ്ങളും പ്രകടനങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വർഷത്തെ ബാലൺ ദ്യോർ പുരസ്കാരത്തിന് ഞാൻ തികച്ചും അർഹനാണ്," — ലാമിൻ യമാൽ വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യമാൽസ്പെയിനിനൊപ്പം ലോകകപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.

സ്പാനിഷ് ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോററായി ഫിനിഷ് ചെയ്ത കിലിയൻ എംബാപ്പെയും പുരസ്കാര സാധ്യതാ പട്ടികയിൽ ശക്തമായ സാന്നിധ്യമാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ റയൽ മാഡ്രിഡിന് സാധിക്കാതിരുന്നതും ഫ്രാൻസിന് ലോകകപ്പിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും എംബാപ്പെയ്ക്ക് തിരിച്ചടിയാണ്.

TAGS :

Next Story