സണ്ടർലാൻഡിനെതിരെ ഡബിൾ ; പ്രീമിയർ ലീഗിൽ നാഴികക്കല്ല് പിന്നിട്ട് ഇഗോർ തിയാഗോ

ലണ്ടൻ : പ്രീമിയർ ലീഗിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ബ്രസീലിയൻ സ്‌ട്രൈക്കർ ഇഗോർ തിയാഗോ. സണ്ടർലാൻഡിനെതിരായ ഇരട്ടഗോളോടെ പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബ്രസീലിയൻ താരമെന്ന ഖ്യാതിയാണ് തിയാഗോ സ്വന്തമാക്കിയത്. 15 ഗോളുമായി റോബർട്ടോ ഫിർമീനോ, ഗബ്രിയേൽ മാർട്ടിനെല്ലി, മതിയാസ് കുന്യ എന്നിവർ പങ്കിട്ടിരുന്ന റെക്കോർഡാണ് തിയാഗോ സ്വന്തം പേരിലാക്കിയത്.
സീസണിൽ 21 മത്സരങ്ങൾ കളിച്ച ബ്രെന്റ്ഫോഡ് ഇതുവരെ 35 ഗോളുകളാണ് അടിച്ചത്. ഇതിൽ 16 എണ്ണവും പിറന്നത് ബ്രസീലിയൻ താരത്തിന്റെ കാലുകളിൽ നിന്ന്. 21 കളികളിൽ പത്ത് ജയവും മൂന്ന് സമനിലയും അടക്കം 33 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രെന്റ്ഫോഡ്.
2017/18 സീസണിൽ ലിവർപൂളിനൊപ്പമാണ് ഫിർമീന്യോ 15 ഗോളുകളെന്ന നേട്ടത്തിൽ എത്തുന്നത്. 2022/23 സീസണിൽ ആർസനലിന് ഒപ്പം മാർട്ടിനെല്ലിയും കഴിഞ്ഞ സീസണിൽ വോൾവ്‌സിനൊപ്പം കുന്യയും സമാന നേട്ടത്തിലെത്തി.
Adjust Story Font
16

