Quantcast

'ഞാനിന്ന് എല്ലാം കുടിക്കും'; പത്രസമ്മേളനത്തില്‍ കൊക്ക കോള കുടിച്ച് ഇറ്റാലിയന്‍ താരം, വീഡിയോ വൈറല്‍

യൂറോ കപ്പിന്‍റെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പി മാറ്റി വച്ച് പച്ചവെള്ളം കുടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    12 July 2021 9:35 AM GMT

ഞാനിന്ന് എല്ലാം കുടിക്കും; പത്രസമ്മേളനത്തില്‍ കൊക്ക കോള കുടിച്ച് ഇറ്റാലിയന്‍ താരം, വീഡിയോ വൈറല്‍
X

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ചത് ഡിഫന്‍റര്‍ ലിയനാര്‍ഡോ ബൊനൂസിയാണ്. കളിയുടെ രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി മുന്‍തൂക്കം നേടിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ബൊനൂസി നേടിയ ഗോളിലാണ് ഇറ്റലി സമനിലയില്‍ തളച്ചത്. ഇതോടെയാണ് മത്സരം അധിക സമയത്തേക്കും ശേഷം പെനാല്‍റ്റിയിലേക്കും നീണ്ടത്.

ഇറ്റലിയുടെ രണ്ടാം യൂറോപ്യന്‍ കിരീടമാണിത്. നേരത്തെ 1968ലാണ് അവര്‍ യൂറോ കിരീടത്തില്‍ മുത്തമിട്ടത്. നീണ്ട കാലത്തെ കാത്തിരിപ്പാണ് ഇന്നലെ വെംബ്ലിയില്‍ സാധ്യമായത്. അതിനിടെ മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിനെത്തിയ ബൊനൂസി കൊക്ക കോള എടുത്ത് കുടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. യൂറോ കപ്പിന്‍റെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പി മാറ്റി വച്ച് പച്ചവെള്ളം കുടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ട് അല്ലേ? ഈ രാത്രിയില്‍ ഞാന്‍ എന്തും കുടിക്കും? ഇങ്ങനെ പറഞ്ഞായിരുന്നു താരം കൊക്കോകോളയും ശേഷം കുറച്ച് കുടിച്ചത്. എന്തായാലും ബൊനൂസിയുടെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

TAGS :

Next Story