സന്തോഷ് ട്രോഫി ഗോൾവേട്ടക്കാരൻ ജെസിൻ ഈസ്റ്റ് ബംഗാളിനൊപ്പം

സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്‌കോറർ ആയ ജെസിൻ കർണാടകയ്‌ക്കെതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകളാണ് നേടിയത്

MediaOne Logo

Web Desk

  • Updated:

    2022-09-20 12:29:05.0

Published:

20 Sep 2022 12:23 PM GMT

സന്തോഷ് ട്രോഫി ഗോൾവേട്ടക്കാരൻ ജെസിൻ ഈസ്റ്റ് ബംഗാളിനൊപ്പം
X

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മിന്നും താരമായ ജെസിന്റെ ക്ലബ്ബ് മാറ്റത്തിൽ തീരുമാനമായി. കേരള യുണൈറ്റഡിന്റെ താരമായ ജെസിനെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയത്. ഇന്നലെ കൊൽകത്തയിൽ എത്തിയ താരം ഇന്ന് കാരാർ ഒപ്പുവെക്കും.

കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ബിനോ ജോർജ്ജിന്റെ സാന്നിദ്ധ്യമാണ് ജെസിനെ കൊൽക്കത്തയിലേക്ക് എത്തിച്ചത്. നേരത്തെ തന്നെ ജെസിൻ ഈസ്റ്റ് ബംഗാളിൽ എത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ സ്‌ക്വാഡിൽ എത്താൻ ജെസിന് ആവുമെന്നാണ് ഫുട്‌ബോൾ ആരാധകരും കരുതുന്നത്. വി.പി സുഹൈൽ ജിജോ ജോസഫ് ഉൾപ്പെടെയുള്ള മലയാളി താരങ്ങളെ ഇതിനികം ട്രാൻസഫർ ജാലകത്തിൽ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു.


കേരള യുണൈറ്റഡിലൂടെ കരിയർ ആരംഭിച്ച ജെസിൻ ഇതുവരെ കേരള യുണൈറ്റഡിൽ തന്നെ ആയിരുന്നു. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്‌കോറർ ആയ ജെസിൻ കർണാടകയ്‌ക്കെതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകളാണ് നേടിയത്. 22കാരനായ താരം കൊൽക്കത്തയിൽ തിളങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് മലയാളികൾ.

TAGS :

Next Story