Quantcast

മാറ്റമില്ലാതെ ഇന്ത്യ; സൗഹൃദ മത്സരത്തിൽ തായ്‌ലാൻഡിനോട് തോൽവി, 2-0

ഫുൾടൈം പരിശീലക ചുമതലയേറ്റെടുത്ത ശേഷം മനോലോ മാർക്വേസിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

MediaOne Logo

Sports Desk

  • Published:

    4 Jun 2025 8:39 PM IST

India without change; Lost to Thailand in friendly match, 2-0
X

പാത്തുംതാനി: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തായ്‌ലാൻഡിനെതിരെ ഇന്ത്യക്ക് തോൽവി. സ്വന്തം തട്ടകമായ തമ്മാസത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തായ്‌ലാൻഡ് നീലപ്പടയെ വീഴ്ത്തിയത്. എട്ടാം മിനിറ്റിൽ ബെൻ ഡേവിസും 59ാം മിനിറ്റിൽ പൊരമേറ്റ് അർവിറായിയും ലക്ഷ്യം കണ്ടു. എഎഫ്‌സി ഏഷ്യൻകപ്പ് യോഗ്യത റൗണ്ടിനൊരുങ്ങുന്ന ഇന്ത്യക്ക് തായ്‌ലാൻഡിനെതിരായ തോൽവി വലിയ നിരാശയായി. ഫുൾടൈം പരിശീലക ചുമതയേറ്റെടുത്ത ശേഷം മനോലോ മാർക്വേസിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഫിഫ റാങ്കിങിൽ ഇന്ത്യ 127ാം സ്ഥാനത്തും തായ്‌ലാൻഡ് 99ാമതുമാണ്.

സുനിൽ ഛേത്രിയടക്കം പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് മാർക്വേസ് ടീമിനെ വിന്യസിച്ചത്. 4-4-2 ശൈലിയിലാണ് ഇന്ത്യ ഇറങ്ങിയത്. ആതിഥേയരായ തായ്‌ലാൻഡ് 4-3-3 ഫോർമേഷനിലാണ് ഇറങ്ങിയത്. ജൂൺ 10ന് ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോങ്കോങിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ 2019ൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ രണ്ടുതവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന സുനിൽ ഛേത്രി, സന്ദേശ് ജിംങ്കാൻ, മലയാളി താരം ആഷിക് കുരുണിയൻ എന്നിവരെല്ലാം ഇന്ന് കളത്തിലിറങ്ങിയിരുന്നു

TAGS :

Next Story