Quantcast

ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ

ഇന്ന് നടക്കുന്ന മത്സരത്തിൽ മികച്ച ഇലവനെ ആകും ഇന്ത്യ ഇറക്കുക

MediaOne Logo

Web Desk

  • Published:

    8 Jun 2022 7:46 AM IST

ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ
X

കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്ളത്. കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഈ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് എത്തുമെന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ പ്രതീക്ഷ.

എന്നാൽ, ഏഷ്യൻ കപ്പിനായുള്ള ഒരുക്കവും സ്റ്റിമാചിന് കീഴിലുള്ള ഇന്ത്യയുടെ പ്രകടനവും ഇന്ത്യൻ ഫുട്‌ബോൾ പ്രേമികൾക്ക് ആശങ്ക നൽകുന്നുണ്ട്. ജോർദാനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു.

ഇന്ന് നടക്കുന്ന മത്സരത്തിൽ മികച്ച ഇലവനെ ആകും ഇന്ത്യ ഇറക്കുക. യുവതാരം ലിസ്റ്റൺ സുനിൽ ഛേത്രിക്ക് ഒപ്പം ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷ. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കരുണിയനും ടീമിനൊപ്പം ഉണ്ടാകും. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സിലും ഹോട്സ്റ്റാറിലും കാണാം.

TAGS :

Next Story