Quantcast

പാനമയുമായി കളിക്കാൻ ഇന്ത്യ ; സെപ്റ്റംബർ 26ന് സൗഹൃദ മത്സരം പ്രഖ്യാപിച്ച് എഐഎഫ്എഫ്

MediaOne Logo

Sports Desk

  • Updated:

    2026-08-25 16:13:24

Published:

25 Aug 2026 9:32 PM IST

പാനമയുമായി കളിക്കാൻ ഇന്ത്യ ; സെപ്റ്റംബർ 26ന് സൗഹൃദ മത്സരം പ്രഖ്യാപിച്ച് എഐഎഫ്എഫ്
X

ന്യൂഡൽഹി : ലാറ്റിൻ അമേരിക്കൻ രാജ്യമായ പാനമയുമായി സൗഹൃദ മത്സരത്തിനൊരുങ്ങി ഇന്ത്യ. വരുന്ന അന്താരാഷ്‌ട്ര ഇടവേള സമയത്താണ് മത്സരം അരങ്ങേറുക. നിലവിൽ ലോക റാങ്കിങ്ങിൽ 44-ാം സ്ഥാനത്താണ് പാനമ. മത്സരത്തിന്റെ വേദി പിന്നീട് അറിയിക്കും.

ഘാന, ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എല്ലിൽ ലോകകപ്പ് കളിച്ച പാനമ, ഒരു ഗോൾ പോലും നേടാനാകാതെ സംപൂജ്യരായാണ് മടങ്ങിയത്. ഒക്ടോബർ 3ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യ കരുത്തരായ ബ്രസീലിനെ നേരിടും.

TAGS :

Next Story