Quantcast

സാഫ് അണ്ടർ 18 വനിതാ കിരീടം ഇന്ത്യക്ക്

അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    26 March 2022 3:43 AM GMT

സാഫ് അണ്ടർ 18 വനിതാ കിരീടം ഇന്ത്യക്ക്
X

സാഫ് അണ്ടർ 18 വനിതാ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം. അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയത്. ബംഗ്ലാദേശ് അവസാന മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യക്കും ബംഗ്ലാദേശിനും 9 പോയിന്റ് വീതം ആയി. ഇതോടെ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസത്തിന്‍റെ മികവില്‍ ഇന്ത്യ കിരീടം നേടുകയായിരുന്നു.

ഇന്ത്യക്ക് +11 ആയിരുന്നു ഗോൾ വ്യത്യാസം. ബംഗ്ലാദേശിനാകട്ടെ +3ഉം. അഞ്ച് ഗോളുകളുമായി ഇന്ത്യന്‍ താരം ലിൻഡ കോം ടൂർണമെന്‍റിലെ ടോപ് സ്കോറർ ആയി.

TAGS :

Next Story