വനിത അണ്ടർ 17 സാഫ് കപ്പ് ; നേപ്പാളിനെതിരെ ഇന്ത്യക്ക് ഏഴ് ഗോൾ ജയം

ടിംഫു : വനിതാ അണ്ടർ 17 സാഫ് കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. നേപ്പാളിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.
അബിസ്ത ബസ്‌നെറ്റ് , നിറ ചാനു , അനുശ്ക്ക കുമാരി എന്നിവർ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ജൂലൻ നൊങ്മായ്തേം ഒരു ഗോൾ കണ്ടെത്തി. ജോയ്ക്കിം അലക്‌സാൻഡേഴ്സൻ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ രണ്ടാം മത്സരം വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെയാണ്.
Next Story
Adjust Story Font
16

