Quantcast

അണ്ടർ 17 സാഫ് ചാമ്പ്യൻഷിപ്പ്; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, 3-2

ഏഷ്യാകപ്പ് ക്രിക്കറ്റിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ വീണ്ടും തോൽവി നേരിട്ടത്.

MediaOne Logo

Sports Desk

  • Published:

    22 Sept 2025 8:20 PM IST

Under-17 SAFF Championship; India beat Pakistan 3-2
X

കൊളംബോ: സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. കൊളംബോയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നലെ ഏഷ്യാകപ്പിൽ ക്രിക്കറ്റ് ടീം പാകിസ്താനെ തോൽപ്പിച്ചതിന് പിന്നാലെയാണ് ഫുട്‌ബോളിലും ഇരുടീമുകളും വീണ്ടും നേർക്കുനേർ വന്നത്‌.

അതേസമയം, ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഇരുടീമുകളും നേരത്തെ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാംജയമാണിത്. സെമിയിൽ നേപ്പാളാണ് എതിരാളികൾ. 31ാം മിനിറ്റിൽ ദലൽമുവോൻ ഗ്യാങ്‌തെയിലൂടെ ഇന്ത്യയാണ് ആദ്യ ഗോൾ നേടിയത്. 43ാം മിനിറ്റിൽ മുഹമ്മദ് അബ്ദുല്ലയുടെ പെനാൽറ്റിയിലൂടെ പാകിസ്താൻ ഗോൾ മടക്കി. രണ്ടാം പകുതിയിൽ വാങ്‌കെയറാക്പത്തിലൂടെ(63) വീണ്ടും ഇന്ത്യ ലീഡെടുത്തു. ഏഴുമിനിറ്റിന് ശേഷം ഹംസ യാസിറിലൂടെ പാകിസ്താൻ തിരിച്ചടിച്ചു. എന്നാൽ റഹ്‌മാൻ അഹമ്മദിലൂടെ(73) ഇന്ത്യ വീണ്ടും വലചലിപ്പിച്ചു.

TAGS :

Next Story