Quantcast

ഏഷ്യാ കപ്പ് യോ​ഗ്യതാ മത്സരത്തിനായുള്ള ഇന്ത്യൻ ടീം;സുനിൽ ഛേത്രി പുറത്ത്

നവംബർ 18 ന് ധാക്കയിൽ വെച്ച് ബം​ഗ്ലാദേശിനെയാണ് ഇന്ത്യ നേരിടാൻ പോവുന്നത്

MediaOne Logo

Sports Desk

  • Published:

    5 Nov 2025 11:55 PM IST

ഏഷ്യാ കപ്പ് യോ​ഗ്യതാ മത്സരത്തിനായുള്ള ഇന്ത്യൻ ടീം;സുനിൽ ഛേത്രി പുറത്ത്
X

ന്യൂ ഡൽഹി: ഏഷ്യ കപ്പ് 2027 യോ​ഗ്യതാ മത്സരത്തിനായുള്ള ഇന്ത്യൻ‍ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ. നവംബർ 18 ന് ധാക്കയിൽ വെച്ച് ബം​ഗ്ലാദേശിനെയാണ് ഇന്ത്യ നേരിടാൻ പോവുന്നത്

ടീമിലെ സ്ഥിരം സാന്നിധ്യമായ സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, ലിസ്റ്റൺ കൊളാകോ എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടില്ല. സിം​ഗപ്പൂരിന് എതിരെ കളിച്ച 23 അം​ഗ സ്ക്വാഡിൽ നിന്ന് 13 പേർ മാത്രമാണ് ഇന്ന് പ്രഖ്യാപിച്ച സ്ക്വാഡിൽ ഉള്ളത്. മുന്നേറ്റനിര താരമായ ഇർഫാൻ യാദ്വാദ്, മധ്യനിരയിലെ താരങ്ങളായ ആഷിഖ് കരുണിയൻ, സുരേഷ് സിം​ഗ് പ്രതിരോധതാരം ബികാഷ് യുംനാം എന്നിവർ ടീമിലുണ്ട്. ഈ ആഴ്ച്ച പ്രഖ്യാപിച്ച അണ്ടർ23 ടീമിലുള്ള മുഹമ്മദ് സനാൻ സീനിയർ ടീമിലും ഉൾപ്പെട്ടിട്ടുണ്ട്. താരം സീനിയർ ടീമിനൊപ്പം ചേരും.

TAGS :

Next Story