യൂട്യൂബിൽ മാത്രം 65 ദശലക്ഷം വ്യൂ ; റെക്കോർഡ് തുടക്കവുമായി പുതിയ ഐഎസ്എൽ സീസൺ

മുംബൈ : ഏറെ അനിശ്ചിത്വത്തങ്ങൾക്കിടയിൽ നടക്കുന്ന ഐഎസ്എൽ പതിമൂന്നാം സീസണിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. ആദ്യ മാച്ച് വീക്ക് കഴിയുമ്പോൾ 65 ദശലക്ഷത്തിന് മുകളിലാണ് മത്സരങ്ങളുടെ ആകെ വ്യൂവർഷിപ്പുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്ത് വരുന്നത്. 120,000 പുതിയ സബ്സ്ക്രൈബർമാരെയാണ് ടൂർണമെന്റിന്റെ തുടക്കം മുതൽ ചാനലിന് ലഭിച്ചതെന്നും കണക്കുകൾ പുറത്ത് വരുന്നു.
സീസണിലെ ആദ്യ മത്സരമായ ബെംഗളൂരു എഫ്സി - സ്പോർട്ടിങ് ഡൽഹി മത്സരം ഏകദേശം 8.9 ദശലക്ഷം ആളുകളാണ് ആകെ കണ്ടത്. ഇംഗ്ലീഷ് കമന്ററിയിൽ ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരമാണ്. ഇന്റർ കാശിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരം ഒരേ സമയം കണ്ടത് 349,073 പേരാണ്. ഹിന്ദി കമന്ററിയിൽ റെക്കോർഡ് കാഴ്ചക്കാർ ഉണ്ടായത് മോഹൻ ബഗാൻ - നോർത്തീസ്റ്റ് യുനൈറ്റഡ് മത്സരത്തിലാണ്. 100,660 ആളുകളാണ് ഒരേ സമയം ഈ മത്സരം വീക്ഷിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ ഇംഗ്ലീഷ് കമന്ററിയിൽ കണ്ട മത്സരമെന്ന റെക്കോർഡും ഈ മത്സരത്തിനാണ്.
Adjust Story Font
16

