Quantcast

സമനില മതിയോ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ ? കണക്കുകൾ ഇങ്ങനെ

  • മെക്‌സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി ദോഹയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    30 Nov 2022 5:49 PM IST

സമനില മതിയോ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ ? കണക്കുകൾ ഇങ്ങനെ
X

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ മെസിപ്പട ഇന്ന് പോളണ്ടിനെ നേരിടും. മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീന ലക്ഷ്യമാക്കുന്നില്ല. ജയിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിൽ കടക്കാം. തോറ്റാൽ നാട്ടിലേക്ക് മടങ്ങാം. സമനിലയിലായാൽ സൗദി-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിച്ചിരിക്കും സ്‌കലോണിയുടെ സംഘത്തിന്റെ ഭാവി.

മെക്‌സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്‌കലോണി ദോഹയിൽ പറഞ്ഞു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസ് വ്യക്തമാക്കി. മെക്‌സിക്കോക്കെതിരെ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസിനെ ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

എന്നാൽ പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലി തന്നെയാകും കോച്ച് സ്‌കലോണി ഇന്നും പിന്തുടരുക. അതേസമയം അവസാന പതിനാറിലെത്താൻ പോളണ്ടിന് സമനില മാത്രം മതി. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ടും പിന്തുടരുക.

സൗദി-മെക്സിക്കോ മത്സരത്തിൽ സൗദി ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായിട്ടാവും പോളണ്ടിന്റെ (അർജന്റീനക്കെതിരെ സമനിലയായാൽ) പ്രീ ക്വാർട്ടർ പ്രവേശം. മെക്‌സിക്കോ ജയിച്ചാലും പോളണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനത്തെ ബാധിക്കില്ല.


ഗ്രൂപ്പ് സിയിലെ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾ

ജയിച്ചാൽ അർജന്റീനയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്താം.

തോറ്റാൽ പുറത്താകും.

സമനിലയിലായാൽ സൗദി-മെക്‌സിക്കോ മത്സരത്തിലെ ഫലത്തെ ആശ്രയിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്താം.

TAGS :

Next Story