Quantcast

ഐ.എസ്.എല്‍ ; ഒഡീഷയെ തകര്‍ത്ത് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്ത്

അവസാന നാലില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ബംഗളൂരുവിന് ജയം അനിവാര്യമാണ്

MediaOne Logo

Sports Desk

  • Published:

    22 Feb 2022 1:39 AM GMT

ഐ.എസ്.എല്‍ ; ഒഡീഷയെ തകര്‍ത്ത് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്ത്
X

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷക്കെതിരെ ബംഗളൂരുവിന് തകര്‍പ്പന്‍ ജയം. ജയത്തോടെ ബംഗളൂരു പോയിന്‍റ് പട്ടികയില് അഞ്ചാം സ്ഥാനത്തേക്ക് കയറി. അവസാന നാലില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമായിരുന്ന ബംഗളൂരുവിനെ എട്ടാം മിനുട്ടില്‍ തന്നെ ഒഡീഷ ഞെട്ടിച്ചു. നന്ദകുമാറിലൂടെ ഒഡീഷയാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്.

പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ബംഗളൂരു 38ാം മിനുട്ടില്‍ ഗോള്‍ മടക്കി. ഡാനിഷ് ഫാറൂഖ് ഭട്ടാണ് ബാംഗ്ലൂരിനായി വലകുലുക്കിയത്. രണ്ടാം പകുതി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ബംഗളൂരു ലീഡ് രണ്ടാക്കി. 49ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി അവസരം മുതലാക്കി ക്ലൈറ്റണ്‍ സില്‍വയാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 26 പോയിന്റുമായി ബംഗളൂരു പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഒഡീഷ ഏഴാം സ്ഥാനത്താണ്.

TAGS :

Next Story