ഐഎസ്എല്ലിൽ ഇന്ന് എഫ് സി ഗോവ - ജംഷഡ്പൂർ എഫ്‌സി പോരാട്ടം

ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയാണ് ജംഷഡ്പൂർ എഫ്‌സി എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-26 01:45:28.0

Published:

26 Nov 2021 1:45 AM GMT

ഐഎസ്എല്ലിൽ ഇന്ന് എഫ് സി ഗോവ - ജംഷഡ്പൂർ എഫ്‌സി പോരാട്ടം
X

ഐഎസ്എല്ലിൽ ഇന്ന് എഫ് സി ഗോവ - ജംഷഡ്പൂർ എഫ്‌സി പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് ജി എം സി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഗോവ മുംബൈ സിറ്റി എഫ്‌സിയോട് മൂന്ന് ഗോളിന് തോറ്റിരുന്നു. ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയാണ് ജംഷഡ്പൂർ എഫ്‌സി എത്തുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ രഹിത സമനിലയിൽ വഴങ്ങിയിരുന്നു. മുന്നേറ്റത്തിലും പന്തടക്കത്തിലും നോർത്ത് ഈസ്റ്റിന് മുകളിൽ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായെങ്കിലും ലഭിച്ച ഗോളവസരങ്ങൾ ഉപയോഗപ്പെടുത്താൻ മുന്നേറ്റ നിരയ്ക്കായില്ല. 36ാം മിനുറ്റിലായിരുന്നു ഗോളെന്ന് ഉറപ്പിച്ച നീക്കം ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. ജോർജ് പെരയ്ര ഡിയാസാണ് അവസരം നഷ്ടപ്പെടുത്തിയത്. നോർത്ത് ഈസ്റ്റ് താരം ലാക്രയുടെ പിഴവിൽ നിന്ന് പന്ത് ലഭിച്ച ഡിയാസ് ബോക്സിലുണ്ടായിരുന്ന ഒരു ഡിഫൻഡറെ മറികടന്ന് മുന്നിൽ കയറിയെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പുറത്തേക്കടിച്ച് കളയുകയായിരുന്നു.

രണ്ടാം പകുതിയുടെ ആദ്യത്തിലായിരുന്നു മറ്റൊരു അവസരം. നഷ്ടപ്പെടുത്തിയത് മലയാളി താരം സഹലും. 51ാം മിനുറ്റിൽ വിൻസി ബെരോറ്റോ നോർത്ത് ഇൌസ്റ്റ് ഡിഫൻഡർമാരെ വെട്ടിച്ച് പന്തുമായി മുന്നേറി. ബോക്‌സിന് അടുത്ത് എത്തി നിൽക്കെ പന്ത് സഹലിന് മറിച്ചുനൽകുകയായിരുന്നു. ഗോൾകീപ്പർ മാത്രമെ സഹലിന് മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാൽ സഹൽ പന്ത് തട്ടിയത് പുറത്തേക്കും. പിന്നാലെയും ഏതാനും മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനോട് 4-2നാണ് തോറ്റത്. ആദ്യമത്സരത്തിൽ നോർത്ത്ഈസ്റ്റ് ബംഗലൂരുവിനോടും സമാന സ്‌കോറിനാണ് തോറ്റത്.

FC Goa - Jamshedpur FC clash today in ISL. The match will be played at 7:30 pm at the GMC Athletics Stadium. In the first match, Goa lost to Mumbai City FC by three goals. Jamshedpur FC will draw with East Bengal.

TAGS :

Next Story