Quantcast

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അൽവാരോ വാസ്‌ക്വെസും അഡ്രിയാൻ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-12-12 16:31:39.0

Published:

12 Dec 2021 4:29 PM GMT

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ
X

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 37-ാം മിനിറ്റിൽ ടോമിസ്ലാവ് മർസെലയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ 44-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വസ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. അൽവാരോ വാസ്‌ക്വെസും അഡ്രിയാൻ ലൂണയും തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇതിനിടെ 15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഈ ഗോൾ പിൻവലിക്കുകയായിരുന്നു.

തുടർന്ന് 37-ാം മിനിറ്റിൽ രാജു ഗെയ്ക്വാദിന്റെ ലോങ് ത്രോ മർസെല ഹെഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്സ് 44-ാം മിനിറ്റിൽ വാസ്‌ക്വെസിലൂടെ ഒപ്പമെത്തി. ബോക്സിന് വെളിയിൽ നിന്ന് പന്ത് ലഭിച്ച വാസ്‌ക്വെസ് അടിച്ച ഷോട്ട് മർസലയുടെ തോളിലിടിച്ച് ഗതിമാറി വലയിലെത്തുകയായിരുന്നു.

TAGS :

Next Story