'ഗോവയെ വീഴ്ത്തി ചാമ്പ്യന്മാർ തുടങ്ങി'; മുംബൈയ്ക്ക് മിന്നും ജയം

മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാറ്റിയിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോൾ

MediaOne Logo

Web Desk

  • Updated:

    2021-11-22 16:13:00.0

Published:

22 Nov 2021 4:07 PM GMT

ഗോവയെ വീഴ്ത്തി ചാമ്പ്യന്മാർ തുടങ്ങി; മുംബൈയ്ക്ക് മിന്നും ജയം
X

ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഐഎസ്എല്ലിന്റെ പുതിയ സീസണിൽ ഗംഭീര തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ എഫ് സി ഗോവയെ മുംബൈ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മുൻ എഫ് സി ഗോവ താരം അംഗുളോയുടെ ഇരട്ട ഗോളുകൾ ആണ് മുംബൈ സിറ്റിക്ക് കരുത്തായത്.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാറ്റിയിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോൾ. ലഭിച്ച അവസരം അംഗുളോ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് പിന്നാലെ 36ആം മിനുട്ടിൽ വീണ്ടും അംഗുളോ ലക്ഷ്യം കണ്ടു. റയ്‌നിയർ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.

റയ്‌നിയറിന് ലീഡ് മൂന്നാക്കി ഉയർത്താൻ അവസരം ലഭിച്ചിരുന്നു എന്നാൽ, താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്രസീൽ താരം കറ്റാറ്റു മൂന്നാം ഗോളും നേടി മുംബൈയുടെ ജയം ഉറപ്പിച്ചു. അഹ്‌മദ് ജഹു ആയിരുന്നു ആ ഗോളിന് അവസരം ഒരുക്കിയത്.

Summary: Champions Mumbai City get off to a great start in the new season of the ISL. Mumbai City beat FC Goa by three goals in today's match. Former FC Goa star Angulo's double gave Mumbai City the lead.

TAGS :

Next Story