Quantcast

ഐ എസ് എൽ എട്ടാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യും തമ്മിൽ

ഗോവയിൽ നടന്ന കഴിഞ്ഞ സീസണിലെ ആദ്യമത്സരത്തിലും ഇരുടീമുകൾ തന്നെയായിരുന്നു നേർക്കുനേർ വന്നത്. ആ മത്സരത്തിൽ 1-0 ന് എ ടി കെ വിജയിച്ചു.

MediaOne Logo

Web Desk

  • Published:

    10 Sep 2021 8:20 AM GMT

ഐ എസ് എൽ എട്ടാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എ ടി കെ യും തമ്മിൽ
X

ഐ എസ് എൽ എട്ടാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ നേരിടും. നവംബർ 19 ന് ഗോവ ഫറ്റോർഡ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാർച്ച് ഇരുപതിനാണ് ഫൈനൽ മത്സരം .

ഗോവയിൽ നടന്ന കഴിഞ്ഞ സീസണിലെ ആദ്യമത്സരത്തിലും ഇരുടീമുകൾ തന്നെയായിരുന്നു നേർക്കുനേർ വന്നത്. ആ മത്സരത്തിൽ 1-0 ന് എ ടി കെ വിജയിച്ചു. ആദ്യ സീസണിലും മൂന്നാം സീസണിലും ഇരുടീമുകളും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടിയെങ്കിലും എ ടി കെ കപ്പ് നേടുകയായിരുന്നു.

ഐ എസ് എൽ ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ കപ്പ് നേടിയ ടീമാണ് എ ടി കെ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് തവണ ഫൈനലിൽ വന്നെങ്കിലും വിജയിക്കാനായില്ല.

TAGS :

Next Story