Quantcast

സൂപ്പർകപ്പ്: എ.ടി.കെയ്‌ക്കെതിരെ ആദ്യ പകുതിയിൽ ജംഷഡ്പൂരിന് ഇരട്ടഗോൾ ലീഡ്

ഗ്രൂപ്പ് സിയിലെ തന്നെ മറ്റൊരു മത്സരത്തിൽ ഗോകുലം കേരള തോറ്റു

MediaOne Logo

Sports Desk

  • Updated:

    2023-04-14 16:21:51.0

Published:

14 April 2023 4:20 PM GMT

Jamshedpur FC take a two-goal lead against ISL winners ATK Mohunbagan in the Hero Super Cup.
X

കോഴിക്കോട്: ഹീറോ സൂപ്പർകപ്പിൽ ഐ.എസ്.എൽ ജേതാക്കളായ എ.ടി.കെ മോഹൻബഗാനെതിരെയുള്ള മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിക്ക് ഇരട്ട ഗോൾ ലീഡ്. 22ാം മിനിട്ടിലും 42ാം മിനിട്ടിലും ബോറിസാണ് ജംഷഡ്പൂരിനായി ഗോൾ നേടിയത്. ഗ്രൂപ്പ് സിയിലെ ഇരുടീമുകൾക്കും ഓരേ വിജയങ്ങളുമായി മൂന്നു പോയിൻറാണുള്ളത്.

അതേസമയം, ഗ്രൂപ്പ് സിയിലെ തന്നെ മറ്റൊരു മത്സരത്തിൽ ഗോകുലം കേരള തോറ്റു. എഫ്.സി ഗോവ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 90ാം മിനുട്ടിൽ ഐക്കർ ഗുരോത്ക്‌സേനയാണ് ഗോവയ്ക്കായി ഗോൾ നേടിയത്. നേരത്തെ നടന്ന മത്സരത്തിൽ ഇരുടീമുകളും തോറ്റിരുന്നു.

ഏപ്രിൽ അഞ്ചിന് മുഹമ്മദൻ എഫ്.സിയുമായി നടന്ന മത്സരത്തിൽ 5-2ന് ഗോകുലം കേരള വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഏപ്രിൽ പത്തിന് ജംഷഡ്പൂർ എഫ്.സിയോട് എഫ്.സി ഗോവ 5-3നും നാണംകെട്ട തോൽവി നേരിട്ടു. ഇതോടെ വിജയം നേടാൻ ഉറച്ചിറങ്ങിയ ടീമുകൾ ആദ്യ പകുതി സമനിലയിലാണ് അവസാനിപ്പിച്ചത്. രണ്ടാം പകുതിയുടെ അവസാനത്തിൽ ഗോവൻ പട വിജയക്കൊടി ഉയർത്തുകയായിരുന്നു. ഗ്രൂപ്പ് എയിൽ ശ്രീനിധി ഡെക്കാനോട് കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു.

Jamshedpur FC take a two-goal lead against ISL winners ATK Mohunbagan in the Hero Super Cup.

TAGS :

Next Story