Quantcast

യൂറോപ്യൻ സൂപ്പർ ലീഗ്: ആരാധകരോട് മാപ്പ് പറഞ്ഞ് ലിവർപൂളും ആഴ്സനലും

അടുത്ത ദിവസങ്ങളിൽ നിങ്ങളെയും വിശാലമായ ഫുട്ബോൾ സമൂഹത്തേയും ശ്രദ്ധിച്ചതിന്റെ ഫലമായി ഞങ്ങൾ നിർദ്ദിഷ്ട സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണ്. ഞങ്ങൾ ഒരു തെറ്റ് ചെയ്തു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-21 09:50:38.0

Published:

21 April 2021 9:44 AM GMT

യൂറോപ്യൻ സൂപ്പർ ലീഗ്: ആരാധകരോട് മാപ്പ് പറഞ്ഞ് ലിവർപൂളും ആഴ്സനലും
X

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻവാങ്ങിയ ലിവർപൂളും ആഴ്സനലും ആരാധകരോട് മാപ്പു പറഞ്ഞു. ലിവർപൂൾ ഉടമ ജോൺ ഡബ്ലിയു ഹെൻറി ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മാപ്പ് പറഞ്ഞത്. അവസാന 48 മണിക്കൂറിൽ സംഭവിച്ചതിനെല്ലാം താൻ മാത്രമാണ് ഉത്തരവാദി, അതിന് മാപ്പ് പറയുന്നു. ആരാധകരില്ലാതെ ഒന്നും മുന്നോട്ട് പോകില്ല എന്ന് തനിക്ക് അറിയാം ആരാധകരുടെ താൽപര്യത്തിന് എതിരായി ആരും പ്രവർത്തിക്കില്ല എന്നും ഹെൻറി പറഞ്ഞു. പരിശീലകൻ ക്ലോപ്പിനോടും കളിക്കാരോടും താൻ മാപ്പു പറയുന്നു, ആരെയും ഇങ്ങനെ ഒരു മോശം സാഹചര്യത്തിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ആഴ്സണലും ഔദ്യോഗികമായി ആരാധകരോട് മാപ്പ് അപേക്ഷിച്ചിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ആഴ്സണൽ ആരാധകർക്ക് തുറന്ന കത്തെഴുതാൻ തയ്യാറായി. സൂപ്പർ ലീഗിൽ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു എന്നും ആ തെറ്റിന് തങ്ങൾ മാപ്പു പറയുന്നു എന്നും ആഴ്സണൽ പറഞ്ഞു.

"ഞങ്ങൾക്ക് ഇത് ഓർമ്മപ്പെടുത്തേണ്ട ആവശ്യമില്ല, എന്നാൽ അടുത്ത ദിവസങ്ങളിൽ ആരാധകരിൽ നിന്നുള്ള പ്രതികരണം കൂടുതൽ ആലോചകൾക്കും ആഴത്തിലുള്ള ചിന്തയ്ക്കും സമയം നൽകി. ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുക ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല, എന്നിരുന്നാലും സൂപ്പർ ലീഗിൽ ചേരാനുള്ള ക്ഷണം വന്നപ്പോൾ, യാതൊരു ഉറപ്പുമില്ലെന്ന് അറിഞ്ഞിട്ടും, ഞങ്ങൾ ആഴ്സണലിനെയും അതിന്റെ ഭാവിയെയും സംരക്ഷിക്കാൻ പിന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അടുത്ത ദിവസങ്ങളിൽ നിങ്ങളെയും വിശാലമായ ഫുട്ബോൾ സമൂഹത്തേയും ശ്രദ്ധിച്ചതിന്റെ ഫലമായി ഞങ്ങൾ നിർദ്ദിഷ്ട സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണ്. ഞങ്ങൾ ഒരു തെറ്റ് ചെയ്തു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു." ഔദ്യോഗിക കുറിപ്പില്‍ ആഴ്സനല്‍ പറഞ്ഞു.



TAGS :

Next Story