Quantcast

ക്ലോപ്പിന് റയലിനെയും ജർമനിയെയും പരിശീലിപ്പിക്കാൻ ആഗ്രഹം’; വെളിപ്പെടുത്തലുമായി സുഹൃത്ത്

MediaOne Logo

Sports Desk

  • Published:

    29 April 2025 7:38 PM IST

jurgen klop
X

ലണ്ടൻ: മുൻ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന് പരിശീലിപ്പിക്കാൻ ആഗ്രഹമുള്ള രണ്ട് ടീമുകളെ വെളിപ്പെടുത്തി സുഹൃത്തും സഹതാരവുമായിരുന്ന മിറോസ്ലാവ് ടാനിഗ. കോച്ചിങ് കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്, ജർമൻ ദേശീയ ടീം എന്നിവയെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം ക്ലോപ്പ് തന്നോട് പറഞ്ഞതായി ഉറ്റ സുഹൃത്തായ ടാനിഗ വെളിപ്പെടുത്തി.

ജർമൻ ക്ലബ് മൈൻസിൽ ക്ലോപ്പിന്റെ സഹതാരം കൂടിയായിരുന്നു ടാനിഗ.ഈ സീസണോടെ റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചെലോട്ടി സ്ഥാനം ഒഴിയുന്നതോടെ പരിശീലക സ്ഥാനത്തേക്ക് ആര് എന്ന ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. നിലവിൽ ലെവർക്യൂസൻ കോച്ച് ചാബി അലോൻസോയുടെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും അപ്രതീക്ഷിത പേരുകൾ വരാനുള്ള സാധ്യതയുമുണ്ട്.

"റയൽ മാഡ്രിഡ് കോച്ചിങ് സ്ഥാനത്തേക്കുള്ള പേരുകളിലൊന്നിൽ ക്ലോപ്പുമുണ്ടാവും. പക്ഷേ ഇപ്പൊൾ അതെല്ലാം ഊഹം മാത്രമാണ്. അദ്ദേഹം ഇനി ലിവർപൂളല്ലാതെ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബിന്റെയും മാനേജർ പദവി ഏറ്റെടുക്കില്ലെന്ന് എനിക്ക് ഉറപ്പാണ്. സീരിയ എയിലേക്കോ ഫ്രാൻസിലേക്കോ പോവാൻ ആഗ്രഹവുമില്ല. എങ്കിലും ക്ലോപ്പ് എന്നെങ്കിലും ജർമൻ ടീമിന്റെ പരിശീലകൻ ആവുമെന്ന് ഞാൻ കരുതുന്നു." മിറോസ്ലാവ് ടാനിഗ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണോടെ ലിവർപൂളിന്റെ പരിശീലകക്കുപ്പായം ഊരിയ ക്ലോപ്പ് നിലവിൽ റെഡ്ബുൾ ഗ്രൂപ്പിന്റെ ഗ്ലോബൽ സോക്കർ തലവനായി പ്രവർത്തിക്കുകയാണ്.

TAGS :

Next Story