Quantcast

മിലാന് മുന്നില്‍ നാണം കെട്ട് യുവന്റസ്

എ.സി മിലാൻ 72 പോയിന്റോടെ സെരി എയിൽ മൂന്നാം സ്ഥാനത്തെത്തി. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്താണ്

MediaOne Logo

ubaid

  • Updated:

    2021-05-10 01:11:20.0

Published:

10 May 2021 1:03 AM GMT

മിലാന് മുന്നില്‍ നാണം കെട്ട് യുവന്റസ്
X

ഇറ്റലിയിലെ സെരി എയിൽ നടന്ന സൂപ്പർ പോരട്ടത്തിൽ കരുത്തരായ യുവന്റസിനെ തകർത്തെറിഞ്ഞ് എ.സി.മിലാൻ. യുവന്റസിന്റെ മൈതാനത്ത് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു മിലാന്റെ ജയം. ബ്രാഹിം ഡയസ്, ആന്റെ റെബിച്ച്, ഫിക്കായോ ടൊമോറി എന്നിവരാണ് മിലാന് വേണ്ടി വലകുലുക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോലും ഇന്ന് യുവന്റസിനെ രക്ഷിക്കാൻ ആയില്ല.

ആദ്യ പകുതിയുടെ അധിക സമയത്ത് യുവതാരം ബ്രഹിം ഡയസാണ് മിലാന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 58 ാം മിലാന് ലഭിച്ച പെനാല്‍റ്റി കെസ്സെക്ക് ഗോളാക്കാന്‍ കഴിഞ്ഞില്ല. 78ആം മിനുട്ടിൽ റെബികിന്റെ മനോഹരമായ ലോങ് റേഞ്ചറിലൂടെ മിലാൻ രണ്ട് ഗോളിന് മുന്നിലെത്തി. 82ആം മിനുട്ടിൽ ഒരു ഹെഡറിൽ നിന്ന് ടൊമോരി മിലാന്റെ മൂന്നാം ഗോളും നേടി.

യുവന്റസിനെ തകർത്തതോടെ എ.സി മിലാൻ 72 പോയിന്റോടെ സെരി എയിൽ മൂന്നാം സ്ഥാനത്തെത്തി. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്താണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റ് നേടാനായില്ലെങ്കിൽ യുവന്റസിന് അടുത്ത വർഷം ചാമ്പ്യൻസ് ലീ​ഗ് കളിക്കാനാകില്ല.

TAGS :

Next Story