സ്പാനിഷ് കരുത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വിജയം; ഗ്രൂപ്പില്‍ ഒന്നാമത്

കൊച്ചി: രക്ഷകനായി വീണ്ടും അഡ്രിയാനെത്തി. സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഫോഴ്‌സ കൊച്ചിയെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് തോല്‍പ്പിച്ചത്. പകരക്കാരനായി എത്തിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ ആണ് കണ്ണൂരിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ സീസണില്‍ കണ്ണൂരിന്റെ ഗോളടി വീരനായിരുന്ന അഡ്രിയാന് പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അസിയര്‍ ഗോമസാണ് ഗോളിന് അവസരം ഒരുക്കിയത്. സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്‌സ കൊച്ചിക്കെതിരെ കണ്ണൂരിന്റെ ആദ്യ ജയമാണ്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടി കണ്ണൂര്‍ വാരിയേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറ് പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാമത്.
കഴിഞ്ഞ മത്സരത്തിലിറങ്ങിയ ഇരുടീമുകളിലും മാറ്റങ്ങളുമായി ആണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും ഫോഴ്‌സ കൊച്ചി എഫ്‌സിയും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സിക്കെതിരെ ഇറങ്ങിയ ടീമില്‍ സച്ചിന്‍ സുനില്‍, അസിയര്‍ ഗോമസ്, എബിന്‍ ദാസ് എന്നിവര്‍ക്ക് പകരമായി സൈദ് നിദാല്‍, അര്‍ഷാദ് എ, അര്‍ജുന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഫോഴ്‌സ കൊച്ചി എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ ആറ് മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് എത്തിയത്. അഭിഷേക് ഹാല്‍ഡര്‍, ജിഷ്ണു കെഎസ്, ശ്രീരാഗ് വി.ജി, സൂസൈരാജ്, റോഡ്രിഗസ് അയാസോ, ഷൈസാ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
14 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ തേടി ആദ്യ അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്ന് സന്ദീപ് അര്‍ജുന് നീട്ടിനല്‍കിയ ബോള്‍ അര്‍ജുന്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കി. ബോക്‌സില്‍ നിന്ന് ബോള്‍ സ്വീകരിച്ച് ലവ്‌സാംബ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 17 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് മുന്നേറിയ കണ്ണൂര്‍ വാരിയേഴ്‌സിന്റെ വിങ്ങര്‍ ഷിജിന്‍ ടി ബോക്‌സിന് പുറത്ത് നിന്ന് ഉഗ്രന്‍ ഷോട്ട്. ഗോള്‍ പേസ്റ്റ് ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഫോഴ്‌സ കൊച്ചിയുടെ ഗോള്‍കീപ്പര്‍ റഫീഖ് മനോഹരമായി തട്ടിഅകറ്റി. 34 ാം മിനുട്ടില്‍ ഫോഴ്‌സ കൊച്ചിയുടെ ശ്രീരാഗിനെ ഫൗള്‍ ചെയ്തതിന് കണ്ണൂരിന്റെ അര്‍ഷാദിന് മഞ്ഞകാര്‍ഡ് ലഭിച്ചു. 36 ാം മിനുട്ടില്‍ ഫോഴ്‌സ കൊച്ചിയുടെ മധ്യനിരതാരം അഭിഷേക് ബോക്‌സിലേക്ക് നീട്ടിനല്‍കിയ ബോള്‍ കണ്ണൂര്‍ ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. മുന്നോട്ട് വെന്ന് കൃത്യമായി പിടിച്ചെടുത്തു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും പകരക്കാരെ ഇറക്കി. 66 ാം മിനുട്ടില്‍ കണ്ണൂരിന് വേണ്ടി പകരക്കാരനായി എത്തിയ എബിന്‍ ദാസ് വലത് വിങ്ങിലൂടെ മുന്നോട്ട് നീങ്ങി സെക്കന്റ് പോസ്റ്റിലേക്ക് ക്രോസ് നല്‍കി. സെക്കന്റ് പോസ്റ്റില്‍ നിലയുറപ്പിച്ചിരുന്ന ഷിജിന്‍ അകത്തേക്ക് ഹെഡ് ചെയ്ത് നല്‍കിയെങ്കിലും നിക്കോളാസിന് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഫോഴ്‌സ ഗോള്‍കീപ്പര്‍ പിടിച്ചെടുക്കുകയായിരുന്നു. 76 ാം മിനുട്ടില്‍ ഫോഴ്‌സക്ക് മത്സരത്തിലെ ആദ്യ സുവര്‍ണാവസരം ലഭിച്ചു. കോര്‍ണറില്‍ നിന്ന് വന്ന പന്ത് പ്രതിരോധ താരം അയോസോ ഹെഡ് ചെയ്‌തെങ്കിലും ഗോളായി മാറേണ്ട അവസരം കണ്ണൂര്‍ ഗോള്‍കീപ്പര്‍ ഉബൈദ് സികെ പറന്ന് തട്ടി.
84 ാം മിനുട്ടില്‍ അഡ്രിയാനിലൂടെ കണ്ണൂര്‍ ലീഡ് നേടി. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഇടത് വിങ്ങില്‍ നിന്നിരുന്ന അസിയറിനെ ലക്ഷ്യമാക്കി എബിന്‍ നല്‍കി. ബോള്‍ സ്വീകരിച്ച അസിയര്‍ ഇടത് കാലുകൊണ്ട് ബോക്‌സിലേക്ക് ഒരു ലോ ക്രോസ്. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ഹാഫ് ചാന്‍സ് മാത്രമായിരുന്നു ബോള്‍ ഗോളാക്കി മാറ്റി. പകരക്കാരനായി എത്തിയാണ് ഗോള്‍ നേട്ടം. 87 ാം മിനുട്ടില്‍ വീണ്ടും അവസരം. അസിയര്‍ ബോക്‌സിലേക്ക് നല്‍കിയ ഫ്രീകിക്ക് നിക്കോളാസ് അഡ്രിയാന് ലക്ഷ്യമാക്കി ഹെഡ് ചെയ്ത് നല്‍കി. അഡ്രിയാന്‍ ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്
Adjust Story Font
16

