"ട്രെയിനിങ് ഗ്രൗണ്ടിലേക്ക് ഉടൻ"; ആരാധകർക്ക് സന്തോഷ വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ്

ഐ.എസ്.എല്ലില്‍ അവസാനമായി ഒഡീഷക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് പന്തു തട്ടിയത്.

MediaOne Logo

Sports Desk

  • Updated:

    2022-01-22 15:29:50.0

Published:

22 Jan 2022 2:59 PM GMT

ട്രെയിനിങ് ഗ്രൗണ്ടിലേക്ക് ഉടൻ; ആരാധകർക്ക് സന്തോഷ വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ്
X

ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേരള ബ്ലാസ്റ്റേഴ്സ്. കോവിഡിനെത്തുടര്‍ന്ന് പരിശീലനം നിര്‍ത്തിവച്ച ബ്ലാസ്റ്റേഴ്സ് ഉടൻ പരിശീലനം പുനരാരംഭിക്കുമെന്ന് അറിയിച്ചു. പരിശീലന ഗ്രൗണ്ടിലേക്ക് ഉടൻ എന്ന തലക്കെട്ടിന് താഴെ കോച്ച് ഇവാൻ വുക്കുമാനോവിച്ച് ഗ്രൗണ്ടിൽ ഇരിക്കുന്ന ചിത്രം ടീം പങ്കുവച്ചു. ഐ.എസ്.എല്ലില്‍ അവസാനമായി ഒഡീഷക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സ് പന്തു തട്ടിയത്. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ടീം തകർപ്പൻ വിജയം നേടിയിരുന്നു.

ഒഡീഷക്കെതിരായ മത്സരത്തിനു ശേഷം ടീമിലെ നിരവധി താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈക്കും എ.ടി.കെ മോഹൻബഗാനുമെതിരെയുള്ള മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ഇതോടെ പരിശീലനം മുടങ്ങുകയായിരുന്നു.

പരിശീലനം പുനരാരംഭിക്കും എന്നറിയിച്ചതോടെ കളിക്കാരുടെ അസുഖം മാറിത്തുടങ്ങിയെന്നാണ് വിലയിരുത്തൽ. ലീഗിൽ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സ് 11 കളികളിൽ 20 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. നേരത്തെ താരങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് എ.ടി.കെ മോഹൻ ബഗാനും ജംഷഡ്പൂർ എ.ഫ് സിയും പരിശീലനം നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുടീമുകളും പരിശീലനം പുനരാരംഭിച്ചു.

TAGS :

Next Story

Videos