Quantcast

വിജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്;കേരളത്തെ പൂട്ടാൻ ജിങ്കൻ ഇറങ്ങുന്നു

ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ

MediaOne Logo

Web Desk

  • Published:

    19 Feb 2022 3:17 AM GMT

വിജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്;കേരളത്തെ പൂട്ടാൻ ജിങ്കൻ ഇറങ്ങുന്നു
X

വിജയം തുടർക്കഥയാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. വമ്പന്മാരുടെ പോരിൽ എ.ടി.കെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാൽ ബഗാന് ഒന്നാമതെത്താം. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് മൂന്നാമതെത്താം. നിലവിൽ 15 മത്സരങ്ങളിൽ 29 പോയിന്റാണ് ബഗാന്. ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളിൽ 26 പോയിന്റുണ്ട്. 16 മത്സരങ്ങളിൽ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്.

ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തിൽ മോഹൻ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കൊൽക്കത്ത മഞ്ഞപ്പടെയ തകർത്തത്. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. സസ്പെൻഷനിലായ ലെസ്‌കോവിച്ചും ഹർമൻജോത് ഖബ്രയും ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തിയേക്കും ഇതോടെ പ്രതിരോധം ശക്തിപ്പെടും. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തിൽ ജിങ്കനുണ്ടാവും.

അതേസമയം, ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാൻ. സീസണിൽ ഏറ്റവും കുറവ് തോൽവിയും ബഗാനാണ്. രണ്ട് തവണ മാത്രമാണ് അവർ അടിയറവ് പറഞ്ഞത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ബഗാൻ ജയിച്ചു.

TAGS :

Next Story