Quantcast

സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, മിസോറാമിനെ തകർത്ത് ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെ 5-1ന് തകർത്തായിരുന്നു കേരളത്തിന്റെ ഫൈനൽ റണ്ട് പ്രവേശനം.

MediaOne Logo

Web Desk

  • Updated:

    2023-01-08 13:13:08.0

Published:

8 Jan 2023 12:18 PM GMT

സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, മിസോറാമിനെ തകർത്ത് ഫൈനൽ റൗണ്ടിൽ
X

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെ 5-1ന് തകർത്തായിരുന്നു കേരളത്തിന്റെ ഫൈനൽ റണ്ട് പ്രവേശനം. അവസാന മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരാവാനും കേരളത്തിനായി.

കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി. മുപ്പത് മിനുറ്റ് വരെ കേരളത്തെ വരുതിയിലാക്കാന്‍ മിസോറാമിനായെങ്കിലും നരേഷ് ഭാഗ്യനാഥന്‍ ആദ്യം ലക്ഷ്യം കണ്ടതോടെ മിസോറാം തകര്‍ന്നു. പിന്നെ നാല് ഗോളുകള്‍ കൂടി മിസോറാം വലയിലെത്തിച്ചാണ് കേരളം കളി അവസാനിപ്പിച്ചത്.

ഫിനിഷിങ് ഒന്നുകൂടി മെച്ചപ്പെട്ടിരുന്നുവെങ്കില്‍ മിസോറാം വലയില്‍ ഇനിയും ഗോളുകള്‍ എത്തിയേനെ. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ് വഴങ്ങിയതോ വെറും രണ്ട് ഗോള്‍ മാത്രം. ഡൽഹിയിലായിരിക്കും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മൽസരങ്ങൾ നടക്കുക.

TAGS :

Next Story