Quantcast

സന്തോഷ് ട്രോഫിയിൽ അപ്രതീക്ഷിത തോൽവിയുമായി കേരളം

20-ാം മിനിറ്റില്‍ അഭിഷേക് ശങ്കറാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്

MediaOne Logo

Web Desk

  • Published:

    12 Feb 2023 11:48 AM IST

Kerala Football Association, Santhosh Trophy
X

സന്തോഷ് ട്രോഫിയില്‍ കേരളം-കര്‍ണാടക മത്സരത്തിനിടെ

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. കർണാടകയോടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം പരാജയപ്പെട്ടത്, അതും മറുപടിയില്ലാത്ത ഒരു ഗോളിന്. ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയാണ് കര്‍ണാടക വരുന്നത്.

20-ാം മിനിറ്റില്‍ അഭിഷേക് ശങ്കറാണ് കര്‍ണാടകയുടെ വിജയ ഗോള്‍ നേടിയത്. ജേക്കബ് ജോണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്ത് കൃത്യമായി ചെസ്റ്റില്‍ ടാപ് ചെയ്ത് അഭിഷേക് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം പന്തിന്‍മേല്‍ ആധിപത്യം കര്‍ണാടകയ്ക്കായിരുന്നു.

ആദ്യ മത്സരത്തില്‍ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനലിലെത്തൂ. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. സെമി മത്സരങ്ങളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലാണ് നടക്കുക.

മത്സരം പൂർണമായും കാണാം....



TAGS :

Next Story