Quantcast

"പി.എ.സ് ജി വിട്ട് അയാൾ എങ്ങോട്ടും പോവില്ല..100 ശതമാനമുറപ്പ്"- സൂപ്പര്‍ താരത്തെക്കുറിച്ച് കോച്ച് പൊച്ചട്ടീനോ

താരത്തെ റാഞ്ചാന്‍ പല വമ്പന്‍ ക്ലബ്ബുകളും രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    29 April 2022 3:03 AM GMT

പി.എ.സ് ജി വിട്ട്  അയാൾ എങ്ങോട്ടും പോവില്ല..100 ശതമാനമുറപ്പ്- സൂപ്പര്‍ താരത്തെക്കുറിച്ച് കോച്ച് പൊച്ചട്ടീനോ
X

പി.എസ്.ജിയുടെ സൂപ്പർ താരം കിലിയന്‍ എംബാപെ ക്ലബ്ബ് വിടില്ലെന്നുറപ്പിച്ച് കോച്ച് മൗറീഷ്യോ പൊച്ചട്ടീനോ. താരം അടുത്ത സീസണിലും ടീമിലുണ്ടാകുമെന്ന് കോച്ച് പറഞ്ഞു. പി.എസ്.ജി യുമായുള്ള എംബാപെയുടെ കരാർ ജൂണിൽ അവസാനിക്കാനിരിക്കേ താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല.

താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ് അടക്കമുള്ള ടീമുകൾ രംഗത്തുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നുമുണ്ട്. ഇതിനിടയിലാണ് പ്രസ്സ് കോൺഫറൻസിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കോച്ച് മറുപടി നൽകിയത്.

"എംബാപെയും ഞാനും അടുത്ത സീസണിലും പി.എസ്.ജി ക്കൊപ്പം തന്നെയുണ്ടാവുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. എംബാപ്പെ ടീം വിടില്ല"- പൊച്ചട്ടീനോ പറഞ്ഞു.

പൊച്ചട്ടീനോക്ക് പി.എസ്.ജി യുമായി 2023 വരെ കരാറുണ്ട്. ചാമ്പ്യൻസ് ലീഗിലെ പരാജയത്തിന് ശേഷം കോച്ച് ടീം വിടുമെന്ന രീതിയിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് കോച്ചിന്‍റെ പ്രതികരണം. ഫ്രഞ്ച് ലീഗില്‍ ചാമ്പ്യന്മാരാവാൻ കഴിഞ്ഞെങ്കിലും ഇക്കുറിയും ചാമ്പ്യൻസ് ലീഗിൽ നിന്ന് കിരീടം കാണാതെ പുറത്താവാനായിരുന്നു പി.എസ്.ജി യുടെ വിധി. നോക്കൗട്ടിൽ റയൽ മാഡ്രിഡാണ് പി.എസ്.ജി യെ ഇക്കുറി തകർത്തത്.

summary : Mauricio Pochettino: Kylian Mbappe and I will '100%' be at PSG next season

TAGS :

Next Story