Quantcast

ടീമിലെ അർജന്‍റീന റിപ്പബ്ലിക്ക് അവസാനിപ്പിക്കണമെന്ന് എംബാപ്പെ; പി.എസ്.ജി യില്‍ പോര് മുറുകുന്നു

അർജന്‍റൈന്‍ താരങ്ങളുടെ ആധിക്യം കാരണം പി.എസ്.ജി ക്ക് ഫ്രഞ്ച് ഫീൽ നഷ്ടപ്പെടുന്നു എന്നാണ് എംബാപ്പെയുടെ കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2022-08-19 16:08:49.0

Published:

19 Aug 2022 3:42 PM GMT

ടീമിലെ അർജന്‍റീന റിപ്പബ്ലിക്ക് അവസാനിപ്പിക്കണമെന്ന് എംബാപ്പെ; പി.എസ്.ജി യില്‍ പോര് മുറുകുന്നു
X

പി.എസ്.ജിയിൽ സൂപ്പർ താരങ്ങൾക്കിടയിലെ പോര് മുറുകുന്നു. കലഹങ്ങൾക്ക് തിരികൊളുത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ വിടാനുറപ്പിച്ച മട്ടിലല്ല. കഴിഞ്ഞ ദിവസം നെയ്മറുമായി മൈതാനത്ത് വാക്കേറ്റത്തിലേർപ്പെട്ട താരം സൂപ്പർ താരം ലയണൽ മെസ്സിയെ തള്ളിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഇപ്പോളിതാ ടീമിലെ അർജന്റീന താരങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. പി.എസ്.ജിയിലെ അർജന്റീന റിപ്പബ്ലിക്കിനെ പുറത്താക്കണമെന്നാണ് എംബാപ്പെ ഇപ്പോൾ ക്ലബ്ബ് പ്രസിഡന്‍റ് നാസർ അൽ ഖലീഫിയോട് ആശ്യപ്പെട്ടിരിക്കുന്നത്. മെസ്സി- ഇക്കാർഡി- പരേഡസ് കൂട്ടുകെട്ട് പൊളിക്കലാണ് താരത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. അർജന്‍റൈന്‍ താരങ്ങളുടെ ആധിക്യം കാരണം പി.എസ്.ജി ക്ക് ഫ്രഞ്ച് ഫീൽ നഷ്ടപ്പെടുന്നു എന്നാണ് എംബാപ്പെയുടെ കണ്ടെത്തൽ.

എയ്ഞ്ചൽ ഡി മരിയ യുവന്‍റസില്‍ ചേർന്നതിന് പിറകെ പരേഡസും ടീം വിടാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാർഡിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വങ്ങൾ തുടരുന്നുണ്ട്. ഇതിനിടെ താരവുമായി സെവിയ്യ ചർച്ചകളാരംഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ മോണ്ടിപ്പെല്ലിയറിനെതിരായ മത്സരത്തിനിടെ ലയണല്‍ മെസ്സിയോട് അപമര്യാദയായി പെരുമാറിയ എംബാപ്പെയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മത്സരത്തില്‍ തന്നെ പെനാല്‍ട്ടി എടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സഹതാരം നെയ്മറിനോട് മൈതാനത്ത് വച്ച് വാക്കേറ്റത്തിലേര്‍പ്പെട്ട എംബാപ്പെ മെസ്സിയെ ചുമലു കൊണ്ട് തള്ളുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. എംബാപ്പെയുടെ അസാധാരണ പെരുമാറ്റത്തില്‍ മെസ്സി അമ്പരന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.

താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും ഈഗോയുള്ള കളിക്കാരനെ കണ്ടിട്ടില്ലെന്നും 23 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലന്‍ ദ്യോറുകള്‍ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പെയെ ഓർമ്മിപ്പിച്ച് കൊടുക്കൂ എന്നും മുന്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം വെയ്ന്‍ റൂണി പറഞ്ഞു.

"23 വയസ്സുള്ള ഒരു കളിക്കാരൻ മെസ്സിയെ തള്ളുന്നു.. ഇതിലും വലിയ ഈഗോ എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. 22 വയസ്സുള്ളപ്പോൾ മെസ്സിക്ക് നാല് ബാലന്‍ ദ്യോറുകള്‍ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പെക്ക് പറഞ്ഞ് കൊടുക്കൂ"- ഡെപാർ സ്​പോർട്സിന് നൽകിയ അഭിമുഖത്തിൽ റൂണി പറഞ്ഞു. മോണ്ടിപ്പെല്ലിയറിനെതിരായ മത്സരത്തില്‍ 5 - 2 ന് പി.എസ്.ജയിച്ചെങ്കിലും താരങ്ങള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ മത്സരം ഏറെ വിവാദമായിരിക്കുകയാണിപ്പോള്‍.

TAGS :

Next Story