Quantcast

1400 കോടിയുടെ ഓഫർ; എംബാപ്പെയെ ക്ഷണിച്ച് റയൽ മാഡ്രിഡ്, കുലുങ്ങാതെ പിഎസ്ജി

പിഎസ്ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റും സ്വന്തമായുള്ള കളിക്കാരനാണ് എംബാപ്പെ

MediaOne Logo

Web Desk

  • Published:

    25 Aug 2021 5:11 AM GMT

1400 കോടിയുടെ ഓഫർ; എംബാപ്പെയെ ക്ഷണിച്ച് റയൽ മാഡ്രിഡ്, കുലുങ്ങാതെ പിഎസ്ജി
X

പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് വേണ്ടി വലയെറിഞ്ഞ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. 160 ദശലക്ഷം യൂറോ(13,93 കോടി രൂപ)യുടെ വമ്പൻ ഓഫറാണ് റയൽ താരത്തിന് മുമ്പിൽ വച്ചിട്ടുള്ളത്. വാർത്തയോട് ഇരു ക്ലബുകളും പ്രതികരിച്ചിട്ടില്ല.

പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. താരത്തെ വിടില്ലെന്ന നിലപാടാണ് പിഎസ്ജിക്കുള്ളത്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മർ-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്‌നതുല്യമായ മുന്നേറ്റനിരയാണ് പിഎസ്ജിയുടെ ലക്ഷ്യം.

ബാഴ്‌സലോണയിൽ നിന്ന് ഇതിഹാസ താരം ലയണൽ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെയാണ് 22കാരൻ ക്ലബ് വിടുന്നതായുള്ള വാർത്തകൾ പരന്നത്. ട്രാൻസ്ഫർ വിപണി മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. റയലിന്റെ ഓഫറിന് മുമ്പിൽ പിഎസ്ജി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പിഎസ്ജിക്കായി 174 കളികളിൽ നിന്ന് 133 ഗോളും 63 അസിസ്റ്റും സ്വന്തമായുള്ള കളിക്കാരനാണ് എംബാപ്പെ. 2017ൽ മൊണോക്കോയിൽ നിന്ന് ദീർഘകാല വായ്പയിലാണ് ഇദ്ദേഹം ടീമിലെത്തിയത്. പിന്നീട് ക്ലബുമായി കരാർ ഒപ്പുവച്ചു. ലീഗ് വണ്ണിൽ ഇതുവരെ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.


താരത്തിന് മുമ്പാകെ ആറു വർഷത്തെ കരാർ പിഎസ്ജി ഓഫർ ചെയ്തതായും എംബാപ്പെ അതു നിരസിച്ചതായും റിപ്പോർട്ടുണ്ട്. കൂടുമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം താരം ക്ലബ് പ്രസിഡണ്ട് നാസർ അൽ ഖലീഫിയുമായി ചർച്ച നടത്തിയിരുന്നു.

TAGS :

Next Story