Quantcast

പ്രീമിയർ ലീ​ഗിൽ ഇന്ന് ലിവർപൂൾ ആഴ്സനൽ പോരാട്ടം

ലിവർപൂളിന്റെ ഉരുക്ക് കോട്ട തകർക്കുമോ ആഴ്സനൽ

MediaOne Logo

Web Desk

  • Published:

    9 April 2023 11:07 AM GMT

പ്രീമിയർ ലീ​ഗിൽ ഇന്ന് ലിവർപൂൾ ആഴ്സനൽ പോരാട്ടം
X

ഇന്ന് ലിവർപൂളിനെതിരെ ആഴ്സനൽ കളിക്കാൻ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് കളിക്കാരനായി ആൻഫീൽഡിൽ വിജയം നേടിയ അർട്ടേറ്റക്ക് പരിശീലകനായി വിജയം കൈവരിക്കാൻ കഴിയുമോയെന്നാണ്. മൈക്കൽ അർട്ടേറ്റ മിഡ്ഫീൽഡറായി കളിച്ച 2012 സെപ്റ്റംബറിന് ശേഷം ഗണ്ണേഴ്സ് ആൻഫീൽഡിൽ പ്രീമിയർ ലീഗ് മത്സരം ജയിച്ചിട്ടില്ല. പ്രീമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തെടുക്കാനായിട്ടില്ല. ഈയാഴ്‌ച്ച ചെൽസിയ്‌ക്കെതിരായ മത്സരം ​ഗോൾരഹിത സമനിലയിലാണ് പിരിഞത്. അതിനാൽ ഇന്നത്തെ മത്സരതത്തിൽ വിജയം അനിവാര്യമാണ്. 28- മത്സരങ്ങളിൽ നിന്നായി 43- പോയിന്റാണ് ടീമിനുളളത്. മറുവശത്ത്, ആഴ്സനൽ ഇപ്പോൾ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഈ സീസണിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുക്കുന്നത്. ഗണ്ണേഴ്‌സ് ലീഡ്‌സ് യുണൈറ്റഡിനെ കഴി‍‍ഞ്ഞ കളിയിൽ ഒന്നിനെതിരെ നാലു ​ഗോളിനാണ് തകർത്തത്. ഇന്ന് ലിവർപൂളിനെതിരെയും സമാനമായ ഫലം നേടാൻ അവർ ശ്രമിക്കും. 29- മത്സരങ്ങളിൽ നിന്ന് 72- പോയിന്റാണ് ഒന്നാം സ്ഥാനത്തുളള ആഴ്സനലിനുളളത്.

ആഴ്‌സനലിനെതിരെ ലിവർപൂളിന് മികച്ച റെക്കോർഡ് തന്നെയുണ്ട്. ഇരു ടീമുകളും തമ്മിൽ കളിച്ച 238 മത്സരങ്ങളിൽ 94-ലും ലിവർപൂളിന് വിജയിക്കാനായി. ആഴ്സനലിന് 82 വിജയങ്ങളാണ് നേടാനായത്. പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരായ തങ്ങളുടെ അവസാന ആറ് ഹോം മത്സരങ്ങളിൽ ലിവർപൂൾ വിജയിക്കുകയും ഈ മത്സരങ്ങളിൽ ഓരോന്നിലും കുറഞ്ഞത് മൂന്ന് ഗോളെങ്കിലും സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 3-2 എന്ന മാർജിനിൽ ആഴ്‌സനൽ വിജയിച്ചിരുന്നു. 2009-10 സീസണിന് ശേഷം ആദ്യമായി ലിവർപൂളിനെതിരെ ലീഗിൽ രണ്ട് വിജയം തികയ്ക്കാൻ ശ്രമിക്കുകയാണ് ആഴ്സനൽ. 2012-നു ശേഷം ആൻഫീൽഡിൽ പ്രീമിയർ ലീ​ഗ് മത്സരം വിജയിക്കാൻ ആഴ്സനലിനു കഴിഞ്ഞിട്ടില്ല. എങ്കിലും മത്സരം വിജയിക്കാൻ എപ്പോഴും ആൻഫീൽഡിന്റെ അന്തരീക്ഷത്തെ ആശ്രയിക്കാനാവില്ലെന്ന് കഴിഞ ദിവസം മാധ്യമ പ്രവർത്തകരോട് ക്ലോപ്പ് പറഞ്ഞിരുന്നു.

TAGS :

Next Story