Quantcast

മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

68-കാരനായ ഹോർഹെ മെസ്സി ദീർഘകാലമായി ചികിത്സയിലായിരുന്നു

MediaOne Logo

Sports Desk

  • Published:

    8 Aug 2026 7:16 PM IST

Messis father, Jorge Messi, has passed away.
X

ബ്യൂണസ് ഐറിസ്: ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു പ്രായം. പ്രമുഖ അർജന്റൈൻ മാധ്യമങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

മെസ്സിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തിയായിരുന്നു പിതാവ് ഹോർഹെ മെസ്സി. കുട്ടിക്കാലത്ത് ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ നൽകിയത് ഹോർഹെ ആയിരുന്നു. 13ാം വയസ്സിൽ മെസ്സി ബാഴ്‌സലോണയിലെത്തുമ്പോഴും പിതാവ് ഒപ്പമുണ്ടായിരുന്നു. മെസ്സിയുടെ ഔദ്യോഗിക ഏജന്റായിരുന്ന ഹോർഹെ മെസ്സി, ബാഴ്‌സലോണ, പിഎസ്ജി, ഇന്റർ മയാമി ക്ലബുകളിലേക്കുള്ള കരാറുകൾക്കും നേതൃത്വം നൽകി.

ഇക്കഴിഞ്ഞ ലോകകപ്പിനിടെ പിതാവിനെ ഓർത്ത് മെസ്സി കളിക്കളത്തിൽ ഈറനണിഞ്ഞിരുന്നു. അൾജീരിയക്കെതിരെ ആദ്യ ഗോൾ നേടിയ ശേഷമായിരുന്നു മെസ്സി വൈകാരികമായി പ്രതികരിച്ചത്.

TAGS :

Next Story