സോബോസ്ലായി ഫ്രീകിക്കിൽ ലിവർപൂൾ ; ആർസനലിനെ വീഴ്ത്തിയത് ഏകപക്ഷീയമായ ഒരു ഗോളിന്

ലിവർപൂൾ : ഹങ്കേറിയൻ താരം സോബോസ്ലായിയുടെ ഫ്രീക്കിക്ക് ഗോളിൽ ആർസനലിനെ വീഴ്ത്തി ലിവർപൂൾ. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 83ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. തുടർച്ചയായ മൂന്നാം ജയത്തോടെ ലിവർപൂൾ പട്ടികയിൽ ഒന്നാമതെത്തി.
നായകൻ മാർട്ടിൻ ഓഡെഗാർഡിനെ പുറത്തിരുത്തിയാണ് ആർട്ടെറ്റ ടീമിനെ ആൻഫീൽഡിൽ ഇറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വില്യം സലീബ പരിക്കേറ്റ് പുറത്തായത് ഗണ്ണേഴ്‌സിന് തിരിച്ചടിയായി. ക്രിസ്റ്റൽ പാലസിൽ നിന്നും ടീമിലെത്തിയ എബ്രച്ചി എസെ രണ്ടാം പകുതിയിൽ ആർസനലിനായി അരങ്ങേറി.
മറ്റു മത്സരങ്ങളിൽ വെസ്റ്റ്ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാമിനെതിരെ വിജയിച്ചപ്പോൾ ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു.
Next Story
Adjust Story Font
16

