Quantcast

ലിവര്‍പൂളിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് വെസ്റ്റ്ഹാം, പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തെത്താന്‍ വെസ്റ്റ് ഹാമിനായി.

MediaOne Logo

Web Desk

  • Updated:

    2021-11-08 06:30:52.0

Published:

8 Nov 2021 6:18 AM GMT

ലിവര്‍പൂളിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് വെസ്റ്റ്ഹാം, പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
X

തോല്‍വിയറിയാതെ 25 മത്സരങ്ങളുമായി മുന്നേറുകയായിരുന്ന ലിവര്‍പൂളിനെ പരാജയപ്പെടുത്തി വെസ്റ്റ്ഹാം. ഹോം ഗ്രൌണ്ടായ അപ്റ്റൺ പാർക്കിൽ നടന്ന ത്രില്ലറിൽ 3-2 എന്ന സ്കോറിനായിരുന്നു ഡേവിഡ് മോയസിന്‍റെ കുട്ടികളുടെ വിജയം. ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തെത്താന്‍ വെസ്റ്റ് ഹാമിനായി. ലിവർപൂളിന് 22 പോയിന്റും വെസ്റ്റ് ഹാമിന് 23 പോയിന്റുമാണ് ഉള്ളത്.


കളിതുടങ്ങി നാലാം മിനുട്ടിൽ അലിസന്റെ സെൽഫ് ഗോളിൽ ലിവർപൂൾ പിറകിലായി. ഇതിന് 41ആം മിനുട്ടിൽ അർനോൾഡിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ലിവർപൂളിന് സമനില നേടിക്കൊടുത്തു. എന്നാല്‍ 67ആം മിനുട്ടിൽ ഫോർനാൽസിന്റെ സ്ട്രൈക്കിൽ വെസ്റ്റ് ഹാം 2-1ന് മുന്നിൽ എത്തി. ഏഴു മിനുട്ടുകൾക്ക് അപ്പുറം ഒരു കോർണറിൽ നിന്ന് സൗമയുടെ ഹെഡർ വെസ്റ്റ് ഹാമിനെ 3-1ന് മുന്നിൽ എത്തിച്ചു. 83ആം മിനുട്ടിലെ ഒറിഗിയുടെ ഗോൾ ലിവർപൂളിന് പ്രതീക്ഷ നൽകി എങ്കിലും വെസ്റ്റ്ഹാം പതറിയില്ല.

ജർഗൻ ക്ലോപ്പ് റഫറി ക്രെയ്ഗ് പോസണോടും അദ്ദേഹത്തിന്റെ വീഡിയോ അസിസ്റ്റന്റ് സ്റ്റുവർട്ട് ആറ്റ്‌വെലിനോടും പ്രകോപിതനായി, രണ്ട് പ്രധാന തീരുമാനങ്ങളിൽ ഉദ്യോഗസ്ഥർ തന്റെ കളിക്കാരെ ഇറക്കിവിട്ടെന്നും ആറ്റ്‌വെല്ലിനെ "ഒളിച്ചുകളഞ്ഞു" എന്നും ആരോപിച്ചു. " രണ്ട് കോളുകളിലും പോസണിനു പിന്നിൽ.

എന്നാല്‍ തോൽവിക്ക് കാരണം റഫറിമാരാണെന്ന് മത്സര ശേഷം ലിവര്‍പൂള്‍ മാനേജര്‍ യുർഗൻ ക്ലോപ് ആരോപിച്ചു. നിര്‍ണായ അവസരങ്ങളില്‌‍ റഫറി ക്രെയ്ഗ് പോസണും അദ്ദേഹത്തിന്റെ വീഡിയോ അസിസ്റ്റന്റ് സ്റ്റുവർട്ട് ആറ്റ്‌വെലും വാറിന്‍റെ സഹായം തേടിയില്ലെന്ന് ക്ലോപ് പറഞ്ഞു.

TAGS :

Next Story