ലെവൻഡോവ്‌സ്‌കിക്ക് പകരം ലൂയിസ് ഡയസ്; നിർണായക നീക്കത്തിന് ബാഴ്‌സ
സീസണിൽ ഇതുവരെ ലിവർപൂളിനായി 17 ഗോളുകളാണ് മുന്നേറ്റതാരം നേടിയത്.

മാഡ്രിഡ്: അടുത്ത സീസണിലേക്ക് ലിവർപൂളിന്റെ കൊളംബിയൻ മുന്നേറ്റതാരം ലൂയിസ് ഡയസിനെ നോട്ടമിട്ട് ബാഴ്സലോണ. 28 കാരന് ഇംഗ്ലീഷ് ക്ലബുമായി നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. ഡയസിന് പുറമെ അടുത്ത സീസണിലേക്ക് വിങ്ങറെയും പ്രതിരോധ താരത്തേയും കറ്റാലൻ ക്ലബ് ലക്ഷ്യമിടുന്നുണ്ട്. ലമീൻ യമാലിനും റഫീന്യക്കുമൊപ്പം ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു മുന്നേറ്റ താരത്തെ കൂടാരത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് സ്പോർട്ടിങ് ഡയറക്ടർ ഡെക്കൊയെ ഉദ്ധരിച്ച് ഇഎസ്പിൻ റിപ്പോർട്ട് ചെയ്തു.
മികച്ച ഫോമിലുള്ള ഡയസ് 17 ഗോളുകളാണ് സീസണിൽ ഇതുവരെ ലിവർപൂളിനായി നേടിയത്. മുൻ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോഡിനേയും അത്ലറ്റിക്ക് ക്ലബ്ബ് താരം നീക്കോ വില്യംസിനേയും എത്തിക്കാൻ നേരത്തെ ബാഴ്‌സ ശ്രമം നടത്തിയിരുന്നെങ്കിലും ഡീൽ നടന്നിരുന്നില്ല. അതേസമയം, അടുത്ത സീസണിൽ നവീകരിച്ച ക്യാംമ്പ്നൗ സ്റ്റേഡിയത്തിൽ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ലബ് പ്രസഡന്റ് ലാപോർട്ട.
Adjust Story Font
16

