പയ്യനാട് മലപ്പുറത്തിന്റെ മാജിക് ; പത്ത് പേരുമായി കളിച്ചിട്ടും തകർപ്പൻ ജയം

മലപ്പുറം : സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മലപ്പുറം എഫ്സി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മലപ്പുറത്തിന്റെ ജയം. ടീമിനായി റാഷിദ് സികെ രണ്ടും മുഹമ്മദ് മഹ്ദി, സുക്കൂന എന്നിവർ ഓരോ ഗോളും നേടി. വിദേശ താരം സമദ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് മലപ്പുറം രണ്ടാം പകുതിയിൽ കളിച്ചത്.
സീസണിൽ ഇതുവരെ നാല് മത്സരങ്ങൾ കളിച്ച മലപ്പുറം ആദ്യമായാണ് ഒരു മത്സരം വിജയിക്കുന്നത്. കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എന്നിവർക്കെതിരെ പെനാൽറ്റിയിലാണ് മലപ്പുറം പരാജയപ്പെട്ടത്. ജയത്തോടെ മലപ്പുറത്തിന്റെ ആകെ പോയിന്റ് നേട്ടം അഞ്ചായി.
Next Story
Adjust Story Font
16

