Quantcast

ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ​ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റിക്കായി റോഡ്രി, ബെർണാ‍ഡോ സിൽവ, ഹാളണ്ട് എന്നിവർ ​ഗോളുകൾ നേടി

MediaOne Logo

Web Desk

  • Updated:

    2023-04-11 21:35:08.0

Published:

11 April 2023 6:51 PM GMT

ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ​ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
X

ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ​ഗോളിനു ബയേൺ മ്യൂണിക്കിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിൽ 27-ാം മിനുറ്റിൽ റോ‍ഡ്രിയാണ് സിറ്റിയുടെ ആദ്യ ​ഗോൾ നേടിയത്. ബോക്സിന്റെ പുറത്ത് നിന്ന് ബോൾ സ്വീകരിച്ച താരം ചെറുതായി ഒന്ന് തിരിഞ് തന്റെ ഇടം കാലുക്കൊണ്ട് ​ഗോൾ പോസ്റ്റിന്റെ മൂലയിലോക്ക് ഉ​ഗ്രൻ ഷോർട്ട്, ബയേൺ ​ഗോൾ കീപ്പർ യാൻ സോമർ പന്തിനായി ചാടിയെങ്കിലും റോ‍ഡ്രിയുടെ ലക്ഷ്യം തെറ്റിയില്ല പന്ത് കൃത്യമായി ​ഗോൾ പോസ്റ്റിൽ. റോ‍ഡ്രിയുടെ ആദ്യ ചാമ്പ്യൻസ് ലീ​ഗ് ​ഗോളായിരുന്നു ഇത്. 34-ാം മിനുറ്റിൽ ​ഗുണ്ടോ​ഗന് മാഞ്ചസ്റ്റർ സിറ്റിയുടെ ലീ‍ഡ് രണ്ടായി ഉയർത്താൻ മികച്ചൊരു അവസരമുണ്ടായിരുന്നു. ഡി ബ്രൂയിന്റെ ക്രോസ് തടയാൻ ശ്രമിച്ച ബയേൺ ​ഗോൾ കീപ്പർ സോമർ വീണു. ഗുണ്ടോ​ഗൻ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും സോമർ കിടന്നു കാലുക്കൊണ്ടു ആ അവസരം തട്ടിയകറ്റി. ​ഗോൾ വീണെങ്കിലും ആദ്യ പകുതിയിൽ സിറ്റിയെ കാര്യമായി പരീക്ഷിക്കാൻ ബയേണിനായില്ല. പക്ഷെ ആദ്യ പകുതിയിൽ 55- ശതമാാനം ബോൾ കൈവശം വെച്ചത് അവരായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേൺ ​ഗോൾ കീപ്പറും കളിക്കാരും തമ്മിൽ നടന്ന ആശയവിനിമയത്തിലെ പ്രശ്നത്തിൽ, ​ഗോൾ വഴങ്ങാതെ ടീം ഭാ​ഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. 53-ാം മിനുറ്റിലാണ് ബയേൺ മ്യൂണിക്ക് ലിറോയ് സനെയിലൂടെ സിറ്റി ​ഗോൾ കീപ്പർ എ‍ഡേഴ്സനെ കാര്യമായൊന്നു പരീക്ഷിക്കുന്നത്. ഇതിനു ശേഷം മത്സരത്തിന് കൂടുതൽ ചൂടു പിടിച്ചു. ഇരു ടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറ‍ഞ്ഞു. 70-ാം മിനുറ്റിൽ ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. ബയേൺ ‍പ്രതിരോധ നിരക്കാരൻ ഉപ്പുമെക്കാനോയുടെ പിഴവ് മുതലാക്കിയ ​ഗ്രീലിഷ് കിട്ടിയ പന്ത് വേ​ഗം ഹാളണ്ടിനു കൈമാറി, ഹാളണ്ടിന്റെ കിടിലൻ ക്രോസ് കൃത്യമായി സിൽവ വലയിലെത്തിച്ചു. 76-ാം മിനുറ്റിൽ സൂപ്പർ താരം ഹാളണ്ടു കൂടി ​ഗോൾ നേടിയതോടെ വിജയം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. ബയേൺ പ്രതിരോധ നിരയിലെ വിളളലുകൾ കൃത്യമായി മുതലാക്കാൻ കഴിഞ്ഞതാണ് സിറ്റിക്ക് ഇന്ന് നേട്ടമായത്. ഗോൾ കീപ്പറിന്റെ ചില അത്ഭുതകരമായ രക്ഷപ്പെടുത്തലുകളാണ് ബയേണിനെ വലിയ നാണക്കേടിൽ നിന്ന് ഈ മത്സരത്തിൽ രക്ഷിച്ചത്.

ഇന്ന് ന‍ടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇൻ്റർ മിലാൻ ബെൻഫിക്കയെ എതിരില്ലാത്ത രണ്ടു ​ഗോളിനു തോൽപ്പിച്ചു. നിക്കോളോ ബാരെല്ല, റൊമേലു ലുക്കാക്കു [പെനാൽറ്റി] എന്നിവർ ഇൻ്ററിനായി ​ഗോളുകൾ നേടി

TAGS :

Next Story