Quantcast

യൂറോപ്പയിൽ ബാഴ്‌സയെ പുറത്താക്കിയത് ബ്രസീലിയൻസ്; യുനൈറ്റഡിന്റെ വിജയം 15 വർഷത്തിന് ശേഷം

എറിക് ടെൻ ഹാഗിന്റെ പരിശീലനത്തിൽ ചുവന്ന ചെകുത്താന്മാർ പ്രമുഖരെയാണ് തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്

MediaOne Logo

Sports Desk

  • Published:

    24 Feb 2023 9:53 AM GMT

യൂറോപ്പയിൽ ബാഴ്‌സയെ പുറത്താക്കിയത് ബ്രസീലിയൻസ്; യുനൈറ്റഡിന്റെ വിജയം 15 വർഷത്തിന് ശേഷം
X
യൂറോപ്പ ലീഗിൽ നിന്ന് ബാഴ്‌സലോണയെ മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്താക്കിയത് ബ്രസീലിയൻ കരുത്തിൽ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ടീമിനെ ബ്രസീൽ താരങ്ങളായ ഫ്രെഡും ആൻറണിയും വിജയത്തിലെത്തിക്കുകയായിരുന്നു. 47ാം മിനുട്ടിലും 73ാം മിനുട്ടിലുമാണ് താരങ്ങൾ എതിർവല കുലുക്കിയത്. ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ബാഴ്‌സലോണ ലീഡെടുത്ത ശേഷമാണ് യൂനൈറ്റഡ് വിജയിച്ചത്. ബാഴ്സലോണയ്ക്കെതിരെ കാസെമിറോയുടെ പ്രകടനം മികച്ചതായിരുന്നു. ലിസാൻഡ്രോ മാർട്ടിനെസും റാഫേൽ വരാനെയും തകർത്തുകളിച്ചു.

2008ലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ബാഴസയെ വീഴ്ത്തിയത്. ഇപ്പോൾ 15 വർഷത്തിന് ശേഷം കാറ്റലന്മാരെ തോൽപ്പിച്ചതിന് പുറമേ യൂറോപ്പ ലീഗിൽ നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. എറിക് ടെൻ ഹാഗിന്റെ പരിശീലനത്തിൽ ചുവന്ന ചെകുത്താന്മാർ പ്രമുഖരെയാണ് തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്. ബാഴ്‌സക്ക് പുറമേ ഈ സീസണിൽ ഓൾഡ് ട്രഫോഡിലെത്തിയ ലിവർപൂൾ, ആഴ്‌സണൽ, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളെ ഇവർ വീഴ്ത്തിയിരുന്നു.

ആദ്യ പാദത്തിൽ ബാഴ്സയുടെ തട്ടകത്തിൽ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഓൾഡ് ട്രാഫോഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർ ജയം പിടിച്ചെടുത്തു. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ബാഴ്സയായിരുന്നു. 18ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോവ്സ്‌കിയാണ് കറ്റാലൻ സംഘത്തിനെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വരുത്തിയ നിർണായക മാറ്റങ്ങൾ ബാഴ്സയ്ക്ക് തിരിച്ചടിയായി. ഫ്രെഡ്, ആന്റണി എന്നിവർ രണ്ടാം പകുതിയിൽ യുണൈറ്റഡിനായി വല കുലുക്കി.

ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളിൽ വിജയിച്ച് ബയേർ ലെവർക്യൂസൻ, എഎസ് റോമ തുടങ്ങിയ ടീമുകളും യൂറോപ്പാ ലിഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

Manchester United kicked Barcelona out of the Europa League

TAGS :

Next Story