Quantcast

ഇരട്ട ഗോളുകളുമായി റാഷ്‌ഫോർഡ്; ലെസ്റ്റർ സിറ്റിയെ 3-0ന് തകർത്ത് യുണൈറ്റഡ്

വിജയത്തോടെ യുണൈറ്റഡിന് 49 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി യുണൈറ്റഡിന് മൂന്ന് പോയിന്റ് വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ.

MediaOne Logo

Web Desk

  • Published:

    20 Feb 2023 7:23 AM IST

Manchester united
X

Manchester united

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മാർക്കസ് റാഷ്‌ഫോർഡിന്റെ മികച്ച പ്രകടനമാണ് യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായത്.

ആക്രമണ ഫുട്‌ബോൾ ലക്ഷ്യമിട്ട് കരുത്തരായ സംഘത്തെ തന്നെയാണ് ലെസ്റ്ററിനെതിരെ യുണൈറ്റഡ് കളത്തിലിറക്കിയത്. ബ്രൂണോയുടെ ഗംഭീര പാസിലാണ് റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിട്ട യുണൈറ്റഡ് നിരന്തരം ലെസ്റ്റർ ഗോൾമുഖത്ത് അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 58-ാം മിനിറ്റിൽ റാഷ്‌ഫോർഡ് വീണ്ടും ലെസ്റ്റർ വല കുലുക്കി. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് മൈതാന മധ്യത്തുനിന്ന് കുതിച്ചായിരുന്നു റാഷ്‌ഫോർഡിന്റെ രണ്ടാം ഗോൾ. ഈ സീസണിൽ റാഷ്‌ഫോർഡിന്റെ 24-ാം ഗോളായിരുന്നു ഇത്.

61-ാം മിനിറ്റിൽ ബ്രൂണോയുടെ അസിസ്റ്റിൽ സാഞ്ചോയുടെ വകയായിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോൾ. ഈ വിജയത്തോടെ യുണൈറ്റഡിന് 49 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി യുണൈറ്റഡിന് മൂന്ന് പോയിന്റ് വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ. 54 പോയിന്റുമായി ആഴ്‌സനലാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.

TAGS :

Next Story