Quantcast

തോറ്റ് തോറ്റ് യുണൈറ്റഡ്; പാൽമർ ചിറകിലേറി ചെൽസി, ടോട്ടനത്തെ വീഴ്ത്തി പാലസ്

വെസ്റ്റ്ഹാമിനോട് തോൽവി വഴങ്ങിയതോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് വീണു

MediaOne Logo

Sports Desk

  • Published:

    27 Oct 2024 10:31 PM IST

Lose Lose United; Palmer winged Chelsea, Crystal Palace defeated Tottenham
X

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വെസ്റ്റ്ഹാം യുണൈറ്റഡ്. സ്വന്തം തട്ടകമായ ലണ്ടൻ സ്‌റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാരെ കീഴടക്കിയത്. വെസ്റ്റ്ഹാമിനായി ക്രിസെൻസിയോ സമരവില്ലെ(74), പെനാൽറ്റിയിൽ ജറോഡ് ബോവെൻ(90+2) ലക്ഷ്യംകണ്ടു. യുണൈറ്റഡ് നിരയിൽ കസമിറോ(81) ആശ്വാസ ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ കോൾ പാൽമറിന്റെ ചിറകിലേറി വിജയംപിടിച്ച് ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസിലിനെയാണ് വീഴ്ത്തിയത്. നിക്കോളാസ് ജാക്‌സൻ(18), കോൾപാൽമർ(47) നീലപടക്കായി ഗോൾനേടി. അലക്‌സാണ്ടർ ഇസാക്(32) ന്യൂകാസിലിനായി വലകുലുക്കി.

സ്വന്തം തട്ടകത്തിൽ ക്രിസ്റ്റൽപാലസ് ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തി. 31ാം മിനിറ്റിൽ മട്ടേറ്റയാണ് പാലസിനായി വലചലിപ്പിച്ചത്. തോൽവിയോടെ യുണൈറ്റഡ് ടേബിളിൽ 14ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9മാച്ചിൽ മൂന്ന് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.

TAGS :

Next Story