ഡോണറുമ്മ സിറ്റിയിലേക്ക് ; മാഞ്ചസ്റ്ററിൽ ഇനി പുതിയ ഗോൾകീപ്പർമാരുടെ കാലം
സെന്നെ ലാമ്മൻസിനെ ടീമിലെത്തിക്കാൻ നീക്കങ്ങളുമായി യുനൈറ്റഡ്

മാഞ്ചസ്റ്റർ : മുൻ പാരീസ് സെന്റ് ജർമൻ ഗോൾ കീപ്പർ ഡോണറുമ്മ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതായി വാർത്തകൾ പുറത്തുവരുന്നു. എഡേഴ്‌സണിന് പകരക്കാരനെ തേടുന്ന സിറ്റിയുമായി തരാം ധാരണയിൽ എത്തിയതായി റിപ്പോർട്ട്. പുതിയ സീസണിന് മുന്നോടിയായി തന്നെ താരം പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇറ്റാലിയൻ ക്ലബ് എ.സി മിലാനിൽ നിന്ന് 2021 ലാണ് ഡോണറുമ്മ പിഎസ്ജിയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിൽ താരം പ്രധാന പങ്കുവഹിച്ചിരുന്നു. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ക്ലബ് മുന്നോട്ട് വെച്ച ഉപാധികൾ താരത്തിന്റെ വൃത്തങ്ങൾക്ക് സ്വീകാര്യമാവാതെ വന്നതോടെ താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നും പിഎസ്ജി ലൂകാസ് ഷെവലിയറെ ടീമിലെത്തിച്ചതോടെ താരത്തിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുനൈറ്റഡും താരത്തെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു.മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ഗോൾകീപ്പർ എഡേഴ്‌സൺ ടീം വിടാനൊരുങ്ങിയതോടെയാണ് ക്ലബ് പുതിയ ഗോൾകീപ്പർക്കായി ശ്രമങ്ങൾ ആരംഭിച്ചത്. പ്രീമിയർ ലീഗ് ക്ലബ് ബേ്ൺലിയിൽ നിന്ന് ജെയിംസ് ട്രാഫോഡിനെ എത്തിച്ചെങ്കിലും താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഡോണറുമ്മക്കായുള്ള ശ്രമങ്ങൾ ഊർജിതമാക്കയിരിക്കുകയാണ് സിറ്റി
ആന്ദ്രേ ഒനാനക്ക് പകരക്കാരനായാണ് യുനൈറ്റഡ് ഡോണറുമ്മയെ ടീമിലെത്തിക്കാൻ ശ്രമിച്ചത്. താരത്തിനായി ഓട്ടത്തിൽ സിറ്റി മുന്നിലെത്തിയതോടെ ബെൽജിയൻ ക്ലബ് ആന്റ്‌വെർപ്പിൽ നിന്ന് സെന്നെ ലാമ്മൻസിനെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് യുനൈറ്റഡ്.
Adjust Story Font
16

