Quantcast

ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ മരിയോ മാൻജുക്കിച്ച് വിരമിച്ചു

2018 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയഗോൾ നേടിയത് മാൻജുക്കിച്ചാണ്

MediaOne Logo

Sports Desk

  • Published:

    4 Sep 2021 2:14 PM GMT

ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ മരിയോ മാൻജുക്കിച്ച് വിരമിച്ചു
X

സാഗ്രബ്: 2018 ഫുട്ബാൾ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയഗോൾ നേടി ക്രെയേഷ്യയുടെ ഹീറോയായ മരിയോ മാൻജുക്കിച്ച് വിരമിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റ് വഴി വിരമിക്കൽ വിവരം പങ്കുവെക്കുകയായിരുന്നു താരം. ഒരു ജോഡി ഷൂവിന്റെ പടമടക്കമുള്ള പോസ്റ്റിൽ ''ഈ ബൂട്ടുകൾ ആദ്യമായി അണിയുമ്പോൾ ഫുട്ബാൾ രംഗത്ത് ഇത്രമാത്രം അനുഭവസമ്പത്ത് ഉണ്ടാകുമെന്ന് നീ കരുതിയില്ല, ഡിയർ ലിറ്റിൽ മരിയോ'' എന്ന് അദ്ദേഹം കുറിച്ചു.

മൂന്നു വർഷം മുമ്പാണ് ഈ 35 കാരൻ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.

89 മത്സരങ്ങളിൽ ക്രൊയേഷ്യക്കായി കളിച്ച താരം 33 ഗോളുകൾ നേടിയിട്ടുണ്ട്. ബയേൺ മ്യൂണിച്ച്, അറ്റ്‌ലറ്റികോ മാഡ്രിഡ്, യുവാൻറസ്, എസി മിലാൻ എന്നിവക്കായി കളിച്ചിട്ടുണ്ട്. പരിക്ക് കാരണം മിക്കപ്പോഴും പകരക്കാരന്റെ റോളിലായിരുന്നു.

ഡിനാമോ സാഗ്രബിനൊപ്പം ക്രെയേഷ്യൻ ലീഗ് മൂന്നു വട്ടം നേടിയിട്ടുണ്ട്. ബുണ്ടസ് ലീഗ് രണ്ടു വട്ടവും ചാമ്പ്യൻസ് ലീഗ് ഒരു വട്ടവും ബയേണൊപ്പം കരസ്ഥമാക്കി. നാലു വട്ടം യുവൻറസ് സീരി എ ജേതാക്കളായപ്പോൾ മരിയോ പങ്കാളിയായി.

Next Story