‘കരാർ പുതുക്കാത്തതിനാൽ ടീമിലുൾപ്പെടുത്തിയില്ല’; പിഎസ്‌ജിയെ കോടതികയറ്റാനൊരുങ്ങി എംബാപ്പെ

പാരീസ് : മുൻ ക്ലബ്ബായ പിഎസ്‌ജിയെ നിയമപരമായി നേരിടാനൊരുങ്ങി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. വേതനം നൽകിയില്ലെന്ന രീതിയിൽ നിയമനടപടികൾ നടന്നുവരുന്നതിനിടെയാണ് പുതിയ പരാതി. പാരീസിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് ഈ വിവരം സ്ഥിരീകരിച്ചത്.
കരാർ നീട്ടാത്തതിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന 'ലോഫ്റ്റിംഗ്' ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർക്കെതിരെ കേസ് കൊടുത്തത്. ഒരു താരത്തെ ടീമിൽ നിന്നും പൂർണമായി പുറത്താക്കുക എന്നതിനെയാണ് ലോഫ്റ്റിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.
2023 ജൂണിൽ എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു. ഇതേ തുടർന്ന് ഫ്രഞ്ച് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. സീസണ് മുന്നോടിയായി
ജപ്പാനിലും ഉത്തര കൊറിയയിലേക്കുമുള്ള പിഎസ്ജിയുടെ പ്രീ സീസൺ ടൂറിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.
കൂടാതെ ക്ലബ് വിടാൻ സാധ്യതയുള്ള താരങ്ങൾക്കൊപ്പമാണ് എംബാപ്പെ പരിശീലിച്ചിരുന്നത്. അതേ സീസണിലെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിലും എംബാപ്പെ പുറത്തായിരുന്നു. പിന്നീടുണ്ടായ ചർച്ചകൾക്കൊടുവിലാണ് എംബാപ്പെയെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.
അന്ന് അൽ ഹിലാലിൽനിന്നും 300 മില്യൺ യുറോയുടെ ഓഫർ പിഎസ്‌ജി സ്വീകരിക്കാൻ തയ്യാറായിരുന്നുവെങ്കിലും എംബപ്പേ അത് നിരസിച്ചിരുന്നു. എംബാപ്പെയുടെ പരാതിയെക്കുറിച്ച് ഫ്രഞ്ച് ക്ലബ് പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

