Quantcast

മെസിയും നെയ്മറും എംബാപ്പെയും വീണ്ടും ഖത്തറിലേക്ക്

ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ഖത്തറിലെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-09 18:38:11.0

Published:

9 Jan 2023 5:23 PM GMT

മെസിയും നെയ്മറും എംബാപ്പെയും വീണ്ടും ഖത്തറിലേക്ക്
X

ദോഹ: മെസിയും നെയ്മറും എംബാപ്പെയും അടക്കമുള്ള ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഖത്തറിലേക്ക്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് താരങ്ങള്‍ എത്തുന്നത്. ഖത്തറില്‍ വിവിധ പരിപാടികളിലും ടീം പങ്കെടുക്കും. ജനുവരി പതിനേഴിനാണ് മെസിയും നെയ്മറും എംബാപ്പെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളുമായി പി.എസ്.ജി ഖത്തറിലേക്ക് തിരിക്കുന്നത്.

18നും 19 നും ടീം ഖത്തറിലുണ്ടാകും. ഇതിനിടയില്‍ 19 ന് റിയാദില്‍ അല്‍ നസ്ര്‍, അല്‍ ഹിലാല്‍ ഓള്‍ സ്റ്റാര്‍ ഇലവനുമായി പി.എസ്.ജിക്ക് കളിയുണ്ട്. ഈ മത്സരം ബീന്‍ സ്പോര്‍ട്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. പതിവ് വിന്‍റര്‍ ടൂറിന്‍റെ ഭാഗമായാണ് പി.എസ്.ജി ടീം ഖത്തറിലെത്തുന്നത്. ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന ടീം സ്പോണ്‍സര്‍മാരായ ഖത്തര്‍ എയര്‍വേസ്, ക്യു.എന്‍.ബി, ഖത്തര്‍ ടൂറിസം, ഉരിദു, ആസ്പെറ്റാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷവും പി.എസ്.ജി ടീം ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ വര്‍ഷം ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ഖത്തറിലെത്തിയിട്ടുണ്ട്.

TAGS :

Next Story