വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സി ; സൗഹൃദ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി

ബ്യൂണസ് ഐറസ് : സൂപ്പർ താരം ലയണൽ മെസ്സിക്ക് വിടാവങ്ങൽ മത്സരമൊരുക്കാൻ അർജന്റീന. സെപ്റ്റംബർ - ഒക്ടോബർ മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിൽ മത്സരങ്ങൾ കളിക്കാനുള്ള അർജന്റീന ടീമിൽ സ്കലോണി താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. മെസ്സിയുമായി നേരിൽ സംസാരിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്ന് ബോർഡ് വ്യക്തമാക്കി. ഒക്ടോബർ 6ന് നടക്കുന്ന ബെനിനെതിരായ മത്സരത്തിൽ മെസ്സി അർജന്റൈൻ കുപ്പായത്തിൽ കളിക്കും.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി മെസ്സി തന്റെ അന്താരാഷ്‌ട്ര ഫുട്‍ബോൾ കരിയർ അവസാനിപ്പിക്കുന്നതായുള്ള തീരുമാനം ലോകത്തോട് അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ താരത്തിന് ഒരു വിടവാങ്ങൽ മത്സരം നൽകണമെന്ന ആവിശ്യം വ്യാപകമായി ഉയർന്നിരുന്നു.
Next Story
Adjust Story Font
16

