Quantcast

നെയ്മർ അൽഹിലാൽ വിട്ടേക്കും; പകരം സലാഹിനെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ

MediaOne Logo

Sports Desk

  • Updated:

    2025-01-16 17:59:52.0

Published:

16 Jan 2025 11:27 PM IST

neymar -salah
X

റിയാദ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പൊന്നും വില നൽകിയാണ് സൗദി ക്ലബായ അൽഹിലാൽ സ്വന്തമാക്കിയത്. പക്ഷേ നിരന്തര പരിക്ക് മൂലം വലഞ്ഞ നെയ്മർ ക്ലബിന്റെ കുപ്പായമണിഞ്ഞത് വെറും 3 മത്സരങ്ങളിൽ മാത്രം.

ഈ സീസണിൽ അൽഹിലാലിൽ കരാർ അവസാനിക്കുന്ന നെയ്മർ യു.എസിലെ ഏതെങ്കിലും ക്ലബിലേക്ക് ചേക്കേറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. താരം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നുവെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നെയ്മർ ക്ലബ് വിടുന്നതോടെ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിനെ ക്ലബ് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്പ് വിട്ട് സലാഹിനെ സൗദിയിലെത്തിക്കാൻ വൻതുക തന്നെ അൽഹിലാൽ മുടക്കുമെന്നും റിപ്പോർട്ടുണ്ട്. സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റി തലവൻ തുർകി അൽ അൽഷിഖ് അൽഹിലാൽ ജഴ്സിയണിഞ്ഞ സലാഹിന്റെ ചിത്രം പോസ്റ്റ് ചെയ്തതത് ഈ അഭ്യൂഹത്തിന് കരുത്തുപകരുന്നു.

ലിവർപൂളിനായി മിന്നും ഫോമിലാണ് സലാഹ് പന്തുതട്ടുന്നതെങ്കിലും താരത്തിന്റെ കരാർ ഇതുവരെയും ലിവർപൂൾ പുതുക്കിയിട്ടില്ല. ഇതിലുള്ള അസ്വാരസ്യം സലാഹ് പലകുറി തുറന്നുപറയുകയും ചെയ്തിരുന്നു. എങ്കിലും ഈ വിഷയത്തിൽ ലിവർപൂൾ ഇനിയും തീരുമാനം അറിയിച്ചിട്ടില്ല. വിവിധ സൗദി ക്ലബുകളുടെ റഡാറിൽ നേരത്തേയുള്ള താരമാണ് സലാഹ്. 2023ൽ അൽ ഇത്തിഹാദ് സലാഹിനായി 150 മില്യൺ യൂറോയുടെ ഓഫർ ​വെച്ചെങ്കിലും ലിവർപൂൾ നിരസിച്ചിരുന്നു.

TAGS :

Next Story