Quantcast

'വണ്‍ സീസണ്‍ വണ്ടറല്ല'; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒക്ടോബറിലെ ഏറ്റവും മികച്ച താരമായി മുഹമ്മദ് സലാഹ്

ഇത് നാലാം തവണയാണ് സലാഹ് ഈ നേട്ടം കരസ്തമാക്കുന്നത്

MediaOne Logo

Sports Desk

  • Updated:

    2021-11-12 13:47:09.0

Published:

12 Nov 2021 1:26 PM GMT

വണ്‍ സീസണ്‍ വണ്ടറല്ല; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒക്ടോബറിലെ ഏറ്റവും മികച്ച താരമായി മുഹമ്മദ് സലാഹ്
X

ലിവർപൂൾ സ്‌ട്രൈക്കർ മുഹമ്മദ് സലാഹിനെ ഒക്ടോബര്‍ മാസത്തില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുനൈറ്റഡിനെ ലിവർപൂൾ 5-0 ന് തകർത്ത കളിയിൽ ഹാട്രിക് ഗോൾ നേട്ടത്തോടെ സലാഹ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വാട്‌ഫോർഡിനെതിരെയും സലാഹ് സ്‌കോർ ചെയ്തിരുന്നു.

ഇത് നാലാം തവണയാണ് സലാഹ് ഈ നേട്ടം കരസ്തമാക്കുന്നത്. ഇതിനുമുമ്പ് 2017 ഫെബ്രുവരിയിലും നവംബറിലും 2018 മാർച്ചിലുമാണ് സലാഹ് ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബര്‍ മാസത്തിൽ മാത്രം ഒമ്പത് ഗോളുകളാണ് സലാഹ് നേടിയത്. ലിവർപൂളിന് നിർണ്ണായകമായ രണ്ട് ജയങ്ങളും രണ്ട് സമനിലകളും നേടുന്നതിന് ഈ ഗോളുകൾ വലിയ പങ്കുവഹിച്ചു. സലാഹിന് പുറമെ ഫിൽ ഫോഡനും ആരോൺ റാംസ്‌ഡൈലും ബെൻ ചിൽവെല്ലുമാണും നോമിനേഷൻ ലിസ്റ്റിലുണ്ടായിരുന്ന മറ്റുതാരങ്ങൾ

ഈ സീസണില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പര്‍താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 2017ല്‍ ലിവര്‍പൂളിലെത്തിയ താരം തന്‍റെ ആദ്യ സീസണില്‍ തന്നെ മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. അതേ വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമായി സലാഹ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പരിക്ക് അലട്ടിയതിനെത്തുടര്‍ന്ന് തുടര്‍ന്നുള്ള സീസണുകളില്‍ താരത്തിന് ആദ്യ സീസണിലെ പ്രകടനം പുറത്തെടുക്കാനായില്ല. സലാഹ് വണ്‍സീസണ്‍ വണ്ടറാണെന്ന വിമര്‍ശനം കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ താന്‍ ലിവര്‍പൂളിന്‍റെ വണ്‍ സീസണ്‍ വണ്ടറല്ലെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുകയാണ് സലാഹ്. ഈ സീസണില്‍ 11 കളികളില്‍ നിന്ന് പത്ത് ഗോളുകളുമായി സലാഹാണ് പ്രീമിയര്‍ ലീഗിലെ ടോപ് സ്കോറര്‍

TAGS :

Next Story