Quantcast

പുതുയുഗപ്പിറവി; അർജൻറീനയെ​ തോൽപ്പിച്ച് അണ്ടർ 20 ലോകകപ്പ് ​മൊറോക്കോക്ക്

സ്‌ട്രൈക്കര്‍ യാസിര്‍ സബിരിയുടെ ഇരട്ട ഗോളിലാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്

MediaOne Logo

Sports Desk

  • Published:

    20 Oct 2025 9:55 AM IST

പുതുയുഗപ്പിറവി; അർജൻറീനയെ​ തോൽപ്പിച്ച് അണ്ടർ 20 ലോകകപ്പ് ​മൊറോക്കോക്ക്
X

സാന്റിയാഗോ:അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫൈനലില്‍ കീഴടക്കി ആദ്യത്തെ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കി മൊറോക്കോ. സ്‌ട്രൈക്കര്‍ യാസിര്‍ സബിരിയുടെ ഇരട്ട ഗോളിലാണ് മൊറോക്കോ അര്‍ജന്റീനയുടെ ഏഴാം കിരീട മോഹങ്ങള്‍ക്ക് തടയിട്ടത്. അണ്ടര്‍ 20 ലോകകപ്പ് നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. 2009 ല്‍ ഘാനയാണ് ആദ്യമായി കിരീടം നേടുന്ന ആഫ്രിക്കന്‍ രാജ്യം

ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയ്ന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നാ രാജ്യങ്ങളുള്ള മരണ ഗ്രൂപ്പിലാണ് മൊറോക്കോ ഉള്‍പ്പെട്ടത്. ഗ്രൂപ്പില്‍ മെക്‌സിക്കോയോട് മാത്രമാണ് തോല്‍വി നേരിട്ടത.് പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും യഥാക്രമം ദക്ഷിണ കൊറിയയെയും അമേരിക്കയെയുമാണ് തോല്‍പ്പിച്ചത്. സെമിയില്‍ ഫ്രാന്‍സിനെ പെനാല്‍ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി.

ഏറ്റവും കൂടുതല്‍ അണ്ടര്‍ 20 ലോകകപ്പ് നേടിയിട്ടുള്ള അര്‍ജന്റീന ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. പ്രീക്വാര്‍ട്ടറില്‍ നൈജീരിയയെയും ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും കീഴടക്കി. സെമിയില്‍ കൊളംബിയയെയാണ് വീഴ്ത്തിയത്. എന്നാല്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് മുന്നില്‍ വീണു.



TAGS :

Next Story