Quantcast

യൂറോപ്പ: ആഴ്‍സനലിനെ പരാജയപ്പെടുത്തി വില്ലാറയല്‍

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാറയലായിരുന്നു ആഴ്സനലിനെ പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-04-30 01:06:48.0

Published:

30 April 2021 6:25 AM IST

യൂറോപ്പ: ആഴ്‍സനലിനെ പരാജയപ്പെടുത്തി വില്ലാറയല്‍
X

യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്സനലിന് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാറയലായിരുന്നു ആഴ്സനലിനെ പരാജയപ്പെടുത്തിയത്. സ്വന്തം ഗ്രൌണ്ടില്‍ വിയ്യറയലിന് മികച്ച തുടക്കം തന്നെ ഇന്ന് ലഭിച്ചു. അഞ്ചാം മിനുട്ടിൽ തന്നെ മാനുവൽ ട്രിഗൊരസ് വിയ്യാറയലിന് ലീഡ് നേടിക്കൊടുത്തു. 29ആം മിനുട്ടിൽ വിയ്യാറയലിന്റെ രണ്ടാം ഗോളും പിറന്നു. കോർണറിൽ നിന്ന് അബിയോൾ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സെബയോസ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തേക്ക് പോയതോടെ ആഴ്സനൽ പത്തുപേരായി ചുരുങ്ങി. പത്ത് പേരായി ചുരുങ്ങിയെങ്കിലും പെനാൾട്ടിയിലൂടെ 73ആം മിനുട്ടിൽ പെപെയാണ് ആഴ്സനലിന് ഒരു ഗോൾ നേടിക്കൊടുത്തു. സാക്കയെ ഫൌള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. 80ആം മിനുട്ടിൽ വിയ്യാറയൽ താരം കപോയും ചുവപ്പ് കണ്ട് പുറത്തായി. പരാജയപ്പെട്ടെങ്കിലും എവേ ഗോൾ ആഴ്സനലിന് വിദൂര പ്രതീക്ഷ നൽകും.

TAGS :

Next Story