Quantcast

ഗോളടിച്ച് മലയാളി താരം; ഐഎസ്എൽ ത്രില്ലർ പോരിൽ ബഗാനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്, 1-0

90+2ാം മിനിറ്റിൽ ജിതിൻ എംഎസാണ് വിജയഗോൾ നേടിയത്.

MediaOne Logo

Sports Desk

  • Published:

    12 Oct 2026 10:39 PM IST

ഗോളടിച്ച് മലയാളി താരം; ഐഎസ്എൽ ത്രില്ലർ പോരിൽ ബഗാനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്, 1-0
X

ഗുവഹാത്തി: അത്യന്തം ആവേശകരമായ ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയത്തുടക്കം. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ ഹോം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ മോഹൻ ബഗാനെയാണ് വീഴ്ത്തിയത്. 90+2ാം മിനിറ്റിൽ മലയാളി താരം ജിതിൻ എംഎസാണ് നിർണായക ഗോൾ നേടിയത്.

സീസണിൽ വിജയത്തോടെ തുടങ്ങാനുള്ള ബഗാന്റെ മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർക്കുന്നതിലുമെല്ലാം ബഗാനായിരുന്നു മുന്നിൽ. എന്നാൽ നിർണായക സമയത്ത് വിജയഗോൾ നേടി ജിതിൻ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ നോർത്ത് ഈസ്റ്റ് നാലാംസ്ഥാനത്തേക്കുയർന്നു. ബഗാൻ 12ാം സ്ഥാനത്താണ്

TAGS :

Next Story